Homeഅഭിമുഖം

ദേശാടനം

ക്ലാസ് മുറികളില്‍ നിന്ന് കുട്ടികളൊക്കെ പിരിഞ്ഞ് പോയിത്തുടങ്ങിയിരുന്നു. സാധാരണ ഒരു ദിവസം. തീര്‍ത്തും സാധാരണമായിരിക്കണം ആ കൂടിക്കാഴ്ച എന്ന് അവള്‍ മനസിലുറപ്പിച്ചിരുന്നു എന്നത്തേയും പോലെ . അവധിക്കാലങ്ങളിലെ ഇംഗ്ലീഷ് ഭാഷാ ക്ലാസുകള്‍ അവിടെ പതിവായി നടക്കാറുള്ളതാണ്. നാല് വര്‍ഷമാകുന്നു ആ പരിസരവുമായി മുംതാസ് പരിചയപ്പെട്ടിട്ട്. നാല് വര്‍ഷം ആയുസ്സുള്ള പ്രണയത്തിന്‍റെ ആദ്യവും അന്ത്യവും കുറിക്കുന്ന ഒരിടം. ദാമ്പത്യ ബന്ധത്തിന്‍റെ വിരസതകള്‍ക്കും വേദനകള്‍ക്കുമിടയില്‍ താന്‍ കണ്ടെത്തിയ ആശ്വാസ തുരുത്ത്. നടത്തത്തിന്‍റെ അവസാനം അവള്‍ ക്ലാസ് മുറിയുടെ വാതില്‍ക്കലെത്തി.
ആരോ അകത്തിരുന്ന് സംസാരിക്കുന്നുണ്ട്. ഒരു കുട്ടിയും കൂടെയുള്ളത് അവന്‍റെ മാതാപിതാക്കളായിരിക്കണം. താന്‍ വരുമെന്ന് അറിയിച്ചിരുന്നു. പുറത്തെ വിശാലതയിലേക്ക് നോക്കി മുംതാസ് കാത്ത് നിന്നു, നിരന്തരമായ യാത്രയില്‍ ക്ഷീണിച്ച് തളര്‍ന്ന ദേശാടനപ്പക്ഷി വിശ്രമിക്കാനിരുന്ന തുരുത്തില്‍ നിന്ന് ആവോളം ഊര്‍ജ്ജം സംഭരിച്ച് യാത്ര തുടരാന്‍ സമയമായെന്ന പോലെ.
നഗര വീഥിയില്‍ ജോലിയും പഠിപ്പുമൊക്കെ കഴിഞ്ഞ് ആളുകള്‍ വീട്ടിലേക്ക് മടങ്ങുന്നതിന്‍റെ തിരക്ക് ആകെ ശബ്ദമുഖരിതം. ഇരുട്ടുന്നതിന്‍റെ മുമ്പ് തനിക്ക് വീട്ടിലെത്തണം: ആകെ ഒരു മണിക്കൂര്‍. അത്രയും സമയത്തിനുളളില്‍ യാത്ര പറഞ്ഞ് ഇറങ്ങേണ്ടിയിരുന്നു. കുറേ നാള്‍ കൂടി കണ്ടുമുട്ടുന്നതിന്‍റെ ആഹ്ലാദമോ എല്ലാം പറഞ്ഞ് പിരിയുന്നതിന്‍റെ ആകുലതയോ ഇല്ലാത്ത ഒരു തരം നിസംഗത അവളെ ബാധിച്ചിരുന്നു. താന്‍ ആദ്യമായി ഇവിടെ കയറി വന്ന ദിവസം അവളോര്‍ത്തെടുത്തു. അതിനും മുമ്പ് മകന്‍റെ സ്കൂളിലെ പാരന്‍റിംഗ് ക്ലാസിലാണ് മാഷെ പരിചയപ്പെട്ടത്. അതിനു ശേഷമെത്ര കൂടിക്കാഴ്ചകള്‍ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവെന്ന സ്ഥാനം വിട്ട് മറ്റു പലതുമായിത്തീര്‍ന്ന കാഴ്ചകള്‍. ദിനേനയുള്ള ഫോണ്‍ വിളികള്‍, വാട്ട്സാപ്പ് സന്ദേശങ്ങള്‍. പ്രണയം ആശിച്ചു നടന്ന ഒരുവളെ പ്രണയത്തിന്‍റെ എല്ലാ നോവും അനുഭൂതിയുമറിയിച്ച നാളുകള്‍, കൂടെ ഒരന്യപുരുഷനുമായി പ്രണയത്തിലേര്‍പ്പെട്ടതിന്‍റെ കുറ്റബോധവും . പരസ്പരം കണ്ടുമുട്ടിയപ്പോഴൊന്നും സംസാരിച്ചതേയില്ല. മൗനമായിരുന്നു തങ്ങളുടെ ഭാഷ ആ നിമിഷങ്ങളിലൊക്കെ സങ്കടങ്ങള്‍ അവള്‍ മറന്ന് പോയിരുന്നു. താന്‍ ആത്മാവ് കൂടി നഗ്നയാക്കപ്പെട്ടവളായി.
രണ്ട് സമാന്തരേഖകളുടെ സംഗമം പോലെ അനിവാര്യമായ ആ കൂടിക്കാഴ്ചകളിലായിരിക്കണം എവിടെയോ മറന്ന് വച്ച എന്നെ ഞാന്‍ വീണ്ടെടുത്തത്. അതില്‍ പിന്നെയാണ് ഓര്‍മ്മകളെനിക്ക് പ്രിയപ്പെട്ടവയായത്. നമ്മള്‍ ചിലവഴിച്ച ഓരോ നിമിഷങ്ങളും എന്നിലിന്നും മായാതെ ഇങ്ങനെ നിലനില്‍ക്കുന്നത്. നീ പറഞ്ഞ ഓരോ വാക്കും ഞാന്‍ ഓര്‍ത്തുവയ്ക്കുന്നത്. പ്രിയപ്പെട്ടവനേ ഞാന്‍ നിന്നെ സ്നേഹിക്കുന്നു ഈ പ്രപഞ്ചത്തോളം പ്രണയിക്കാതിരിക്കാന്‍ നമ്മള്‍ക്കിടയില്‍ ഒരു കാരണവുമുണ്ടായില്ല.
പ്രണയം എന്നത് ജീവിതത്തില്‍ സംഭവിക്കുന്ന ഒരു സ്വാഭാവിക പ്രക്രിയ പോലെ പലപ്പോഴും തന്‍റെ ആധികളെ ഒരു പൊട്ടിച്ചിരിയിലൂടെ ഇല്ലാതാക്കി മനോഹരമായ പ്രണയാനുഭവങ്ങളായി മാറുകയായിരുന്നു. അതെ ഈ പ്രണയമാണ് എന്നെ ഞാനാക്കിയത്. എന്നിലെ ഉള്‍ക്കരുത്തിനെ ഒന്ന് തേച്ച് മിനുക്കിയത്. എന്തും നേരിടാന്‍ തന്നെ പ്രാപ്തയാക്കിയത്. ആത്മാവില്ലാത്ത ഉടല്‍ വേഴ്ചകള്‍ അപ്രസക്തമായ ആത്മീയാനുഭൂതി നിറഞ്ഞ ഒരു പ്രണയകാലം .
‘ മാഷിനെങ്ങനെ ഇത് സാധിക്കുന്നു ഇത്ര തീവ്രമായി ഇങ്ങനെ പ്രണയിക്കാന്‍چ
‘അപ്പൊ നിനക്കോ മുംതാസ്چ
‘അതെന്‍റെ സാഹചര്യമല്ലേ? ഞാനൊരു സാധാരണ പെണ്ണ്. ഭര്‍ത്താവിന് വിധേയപ്പെട്ട് വീട്ടില്‍ അടങ്ങി ഒതുങ്ങിക്കഴിയുന്ന ആഗ്രഹങ്ങളും അവകാശങ്ങളുമില്ലാത്ത ഒരു കുലസ്ത്രീچ ഒരു പരിഹാസ ചുവയുണ്ടായിരുന്നു വാക്കുകള്‍ക്ക് .
‘മാഷ് അങ്ങിനെയാണോ നിങ്ങള്‍ ആണുങ്ങള്‍ക്ക് ഒരു പാട് പ്രയോരിറ്റികളില്ലേچ
‘എല്ലാവരും സാധാരണ മനുഷ്യരാണ് മുംതാസ്. എല്ലാവര്‍ക്കും സാഹചര്യങ്ങളുണ്ട്.
എന്നെ തീവ്രമായി സ്നേഹിക്കാന്‍ ഒരു പെണ്ണ് വേണമായിരുന്നു. എന്‍റെ മനസ് എന്നും അത് തിരഞ്ഞിരുന്നുچ.
‘ശരിയാണ്, പ്രണയം ഞാന്‍ എന്നും തിരഞ്ഞിരുന്നു. പ്രണയത്തിനല്ലാതെ മറ്റൊന്നിനും എന്നെ തൃപ്തയാക്കാന്‍ കഴിയുമായിരുന്നില്ലچ
അവളുടെ ഊഴമായി, മുന്‍പത്തെ അനുഭവമോര്‍ത്ത് മുംതാസ് ഒന്നകലം വിട്ട് നിന്നു . അന്നൊരിക്കല്‍ മാഷ് തന്നെ നെഞ്ചോടടുക്കിപ്പിടിച്ചത്. മീശയില്ലാത്ത ചുണ്ടുകളാല്‍ തന്‍റെ ചുണ്ടുകളിലും കണ്ണുകളിലും ചുംബിച്ചത്. ഒരിക്കലും തനിക്ക് മറക്കാന്‍ സാധിക്കാത്തൊരു കൂടിക്കാഴ്ച്ച ആയിരുന്നു അത്. എങ്ങിനെയാണ് മറക്കാന്‍ സാധിക്കുക അത് പോലെ താനെന്നെങ്കിലും സ്നേഹിക്കപ്പെട്ടിരുന്നോ?
അന്ന് താനെത്ര കണ്ണീരൊഴുക്കി. പിന്നെ പിന്നെ അതെത്ര സുഖമുള്ള ഓര്‍മ്മയായി.
‘എന്താണ് മുംതാസ്چ അവള്‍ ചിന്തകളില്‍ നിന്ന് ഉണര്‍ന്നു കണ്ണുകളില്‍ പ്രണയത്തിന്‍റെ തീവ്രത . നോക്കി നില്‍ക്കാനാകാതെ അവള്‍ കണ്ണുകള്‍ പിന്‍വലിച്ചു.
‘എന്‍റെ വിവാഹമുറപ്പിച്ചുچ
അയാളുടെ മുഖത്ത് നോക്കാതെ അവള്‍ പറഞ്ഞു. എത്ര നാളാ നമ്മളിങ്ങനെ തിമിംഗലത്തിന്‍റെയും കുരുവിയുടെയും അവസ്ഥയില്‍?
‘പ്രണയമെന്നാല്‍ ഒന്നിച്ചു ജീവിക്കലാണോ മുംതാസ്چ.
‘അല്ല, ആര്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ സാധിക്കണമെന്നില്ലچ
പക്ഷേ ജീവിതത്തില്‍ പ്രണയം ഞാനെത്രയോ ആഗ്രഹിച്ചിട്ടുണ്ട് , ഒന്ന് സ്നേഹിക്കപ്പെടാന്‍ എത്ര യാചിച്ചിട്ടുണ്ട്.
എല്ലാത്തിനോടും പൊരുത്തപ്പെടുകയായിരുന്നു ഞാന്‍ . പക്ഷേ ഇനിയെനിക്ക് സാധിക്കില്ല ഇങ്ങനെ ജീവിതം നീട്ടിക്കൊണ്ട് പോകാന്‍ . ഒരു വീട്ടിനകത്ത് അപരിചിതരെപ്പോലെ ഉടല്‍ മാത്രം പങ്ക് വയ്ക്കുന്നവരായി, എത്ര നാളാണിങ്ങനെ. അത് കൊണ്ട് ഞാനിറങ്ങിപ്പോന്നു. ഒരു വ്യക്തിയാണെന്ന അംഗീകാരം ഇല്ലാതെ എന്നുമിങ്ങനെ വിധേയപ്പെട്ട് ജീവിക്കാന്‍ എനിക്ക് വയ്യ.
അയാള്‍ പതിവ് പോലെ അവളെ തൊടാന്‍ കയ്യൊന്ന് നീട്ടി, അതവഗണിച്ച് അവള്‍ കസേരയില്‍ നിന്ന് എഴുന്നേറ്റു
‘നമുക്കൊന്ന് ഇറങ്ങി നടക്കാംچ
അവള്‍ വരാന്തയിലേക്കിറങ്ങി
കുട്ടികള്‍ പന്ത് കളിക്കുന്നുണ്ട്. മൈതാനത്തിന് നടുവില്‍ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന ഒരു വന്‍ വൃക്ഷം. ആകാശത്ത് സൂര്യവെളിച്ചമടിച്ച സ്വര്‍ണ്ണ മേഘം. സൂര്യന്‍ അസ്തമിക്കാനുള്ള ഒരുക്കത്തിലാണ് , കൂട്ടിലേക്ക് മടങ്ങുന്ന കിളികള്‍ . ദൂരെ ഒരു കാക്കത്തുരുത്തുണ്ട്. കൂട്ടമായി കാക്കകള്‍ പാര്‍ക്കുന്ന സ്ഥലം. അന്തിമയങ്ങി തുടങ്ങുമ്പോള്‍ കാക്കകളുടെ ശബ്ദത്താല്‍ മുഖരിതമാകും അവിടം . എണ്ണിത്തുടങ്ങിയാല്‍ എണ്ണം തെറ്റിച്ച് പറന്നും പോയും പിന്നെയുമെത്തും അവ.
‘ആരാണാ ഭാഗ്യവാന്‍چ
‘ കൂട്ടുകാരിയുടെ ഭര്‍ത്താവാണ് چ
‘ കൂട്ടുകാരിക്കെന്ത് പറ്റിچ
‘ മരണപ്പെട്ടുچ
ബൈക്ക് ആക്സിഡന്‍റായിരുന്നു . അവളുടെ ഭര്‍ത്താവിന് ഒരു കാല്‍ നഷ്ട്ടപ്പെട്ടു. ഒരു ജീവിതം കൊടുക്കണം. രണ്ട് പെണ്‍കുട്ടികളാണ് ആ അനാഥരുടെ അമ്മയാകണം കൂടാതെ എന്‍റെ കുഞ്ഞുവിനു കൂട്ടുകാരും വേണം.
അവള്‍ കുറെ ആശിച്ചതാണ് ഒരു കുഞ്ഞനിയത്തിയെ, പക്ഷേ എനിക്കിനിയും അയാളുടെ ,എന്‍റെ പഴയ ഭര്‍ത്താവിന്‍റെ, മക്കളെ പ്രസവിക്കണ്ടായിരുന്നു.
‘എങ്കിലും നിനക്കെങ്ങനെ സാധിക്കുന്നു വിവാഹം മോചനം നേടി ഈ ആറു മാസങ്ങള്‍ക്കുള്ളില്‍ മറ്റൊരാളുമായി . പൊരുത്തപ്പെടാന്‍ , എന്നെയും ഒഴിവാക്കുകയാണോچ
‘സാധിക്കണം , ഞാനെല്ലാവരെയും ഉപേക്ഷിച്ച് പോന്നതാണ്. ഇനിയൊരു തിരികെ വിളി ഇല്ലാതിരിക്കാന്‍ അതാണ് നല്ലത്. ഇമോഷനല്‍ ബ്ലാക്ക് മെയിലിങ്ങിന് കൂടി മറ്റുള്ളവര്‍ക്ക് സാധിക്കാത്ത വിധം . ഇതെന്‍റെ മാത്രം തീരുമാനമാണ്. അവര്‍ പലതും പറയുന്നുണ്ടാകും. മറ്റുള്ളവര്‍ തീരുമാനമെടുത്ത് ഒരു ജീവിതം തിരഞ്ഞെടുത്തു തന്നതല്ലേ . അത് പരാജയപ്പെട്ടിരിക്കുന്നു. അവരൊന്നും അത് സമ്മതിക്കാന്‍ തയ്യാറല്ലെങ്കിലും.
ഇനി എന്‍റെ ഊഴമാണ്, എന്‍റെ ഇഷ്ടം എന്‍റെ തീരുമാനം തന്‍റേടിയെന്നും,സാമര്‍ത്ഥ്യക്കാരിയെന്നുമൊക്കെ പറയട്ടെ ആവോളം . എല്ലാം ഞാന്‍ ചിരിച്ചു തള്ളും.چ
‘എന്തോ എനിക്ക് വല്ലാത്ത പക തോന്നുന്നു ഈ ചുറ്റുപാടുകളോടും സമൂഹത്തോടുമൊക്കെچ.
മറ്റുള്ളവര്‍ അടിച്ചേല്‍പ്പിച്ച ബന്ധത്തില്‍ എന്തും സഹിച്ച് തുടരണമെന്ന് പറയുന്നതിന്‍റെ ന്യായമെന്താണ് .
‘എനിക്ക് ഇപ്പഴും മാഷിനോട് സ്നേഹമാണ്, ഒരു നല്ല പ്രണയകാലം നമ്മളാസ്വദിച്ചില്ലേ മറ്റാരുമറിയാതെ , ഞാനെന്നും ഓര്‍ക്കും ഇനി ഞാന്‍ കാണാന്‍ വരില്ല. ളമഹഹശിഴ ശി ഹീ്ല വല്ലാത്തൊരനുഭൂതിയാണ് അല്ലേ എവിടെയായാലും അവിടെയൊക്കെ ഉണ്ടെന്ന് തോന്നും. ‘
പക്ഷേ എത്ര നാളാ നമ്മളിങ്ങനെ ഒരിക്കലും ഒരുമിക്കാന്‍ സാധിക്കാതെ ഇങ്ങനെ ജീവിതം എന്തിന് നീട്ടിക്കൊണ്ട് പോകണം . ഇനി ബാക്കിയുള്ള ജീവിതം ആ ഒരാള്‍ക്കെങ്കിലും ഉപകാരപ്പെടട്ടെ . ഞാന്‍ എന്നെക്കൊണ്ടാവും വിധം ആത്മാര്‍ത്ഥത പുലര്‍ത്താന്‍ ശ്രമിക്കും ‘
പറഞ്ഞ് നിര്‍ത്തിയതും അവളുടെ കണ്ണില്‍ നിന്ന് ഒരു നീര്‍ത്തുള്ളി ഉരുണ്ടു വീണു. അയാളുടെ മുഖത്ത് നഷ്ടബോധത്തിന്‍റെ ഒരു വിഷാദ ഭാവം നിഴലിച്ചു.
‘ ഞാന്‍ പോകട്ടെ സമയം വൈകുന്നു ‘
അവസാനത്തെ കൂടിക്കാഴ്ച ഹൃദ്യമായിരിക്കണമെന്ന വിചാരത്താല്‍ അവള്‍ ഒരു കടുകു മഞ്ഞ സാരിയില്‍ സുന്ദരിയായി ഒരുങ്ങിയിരുന്നു. നീളന്‍ മുടിയിഴകള്‍ ചെറിയ കാറ്റില്‍ പാറിപ്പറന്നു .
‘ അവസാനമായി നിന്‍റെ കൈയ്യിലൊന്നു ഞാന്‍ തൊടട്ടെ മുംതാസ് ‘ അയാളൊരു യാചനയോടെ അവളെ നോക്കി ചോദിച്ചു.

ഫബിത അബ്ദുല്‍ ഗഫൂര്‍
കൈപ്പമംഗലം
തൃശ്ശൂര്‍

COMMENTS

COMMENT WITH EMAIL: 0