നീ വരുന്നുണ്ടെന്നറിഞ്ഞു ഞാനോമനേ,
എത്ര കിനാവുകള്‍ കണ്ടൂ …
കുട്ടിയുടുപ്പും തലപ്പാവുമൊക്കവെ
മുമ്പേ സ്വരൂക്കൂട്ടിവച്ചു.
എന്തു പേരിട്ടു വിളിക്കുമെന്നും പിന്നെ,
ഏതു നാളില്‍ നീ പിറക്കുമെന്നും
ആശയോടെ കൊതിയാര്‍ന്നു നില്‍ക്കെ
ചെറുതുടിപ്പായ് നിന്‍റെ കാലുകൊണ്ട്
തൊട്ടതോ അമ്മയെന്നോതിയോ ..നീ
നിന്‍ മുഖം കാണുവാന്‍ വാരിപ്പുണരുവാന്‍
വെമ്പി ഞാന്‍ പേറ്റു നോവും മറന്നു.
ആലസ്യമാര്‍ന്നു ഞാനുറ്റു നോക്കി
അയ്യോ! എന്നെന്‍മനം കെട്ടു പോയി.
നിലവിളി നാവില്‍ തടഞ്ഞു പോയി
തലയില്ലാതുടല്‍ മാത്രമാണിതെന്നോ
മറ്റൊരു ഗാന്ധാരിയായി തോ ഞാന്‍ …

സീതാദേവി കരിയാട്ട്
അധ്യാപിക, പു.ക.സ വനിത സാഹിതി
കാസര്‍കോഡ്
ജില്ലാ പ്രസിഡണ്ട്
COMMENTS