പൗരത്വ പ്രക്ഷോഭവും മുസ്‌ലിംസ്ത്രീ ആക്ടിവിസവും

Homeഅഭിമുഖം

പൗരത്വ പ്രക്ഷോഭവും മുസ്‌ലിംസ്ത്രീ ആക്ടിവിസവും

അസ്മ മൻഹാം

ലദീദ ഫർസാന / അസ്മ മന്‍ഹാം


കുടുംബം, പശ്ചാത്തലം തുടങ്ങിയവ പരിചയപ്പെടുത്താമോ? നിങ്ങള്‍ വളര്‍ന്നുവന്ന സാഹചര്യത്തിലെ സ്ത്രീകളുടെ പങ്കിനെ എങ്ങനെ മനസ്സിലാക്കുന്നു? നിങ്ങള്‍ അതെങ്ങനെ മറികടക്കുന്നു?

ഞാന്‍ കണ്ണൂരിലാണ് ജനിച്ചതും വളര്‍ന്നതും. എന്റെ മാതാപിതാക്കള്‍ തൊഴിലാളിവര്‍ഗ്ഗ പശ്ചാത്തലത്തിലുള്ളവരും സാമൂഹിക പ്രവര്‍ത്തകരുമാണ്. അവരുടെ വിശ്വാസത്തിലൂന്നിയ ആക്ടിവിസവും പ്രവര്‍ത്തനവും എന്നെ ഞാനാക്കുന്നതില്‍ വളരെയേറെ സഹായകമായിട്ടുണ്ട്. ഒരു നീതിനിഷ്ഠവും തുല്യതയും അനുഭവിക്കാന്‍ ഉതകുന്ന സമൂഹത്തെ മെനഞ്ഞെടുക്കാന്‍ വളരെ പാര്‍ശ്വവത്കൃതരുടെ കൂടെ സമരം ചെയ്യുന്ന ഒരു ചുറ്റുപാടിനെ കണ്ടുകൊണ്ടാണ് ഞാന്‍ വളര്‍ന്നത് എന്റെ മാതാപിതാക്കളും പല സാമൂഹിക-രാഷ്ട്രീയ-ഇസ്ലാമിക പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നവരാണ്. ഇതെല്ലാമാണ് എന്നെ ആക്ടിവിസത്തിലേക്ക് തിരിയാന്‍ പ്രചോദിപ്പിച്ചത്.

മുഖ്യധാരാ വിവരണങ്ങള്‍ മിക്കപ്പോഴും മുസ്ലിം വനിതകളെ ഇരയാക്കി ചിത്രീകരിക്കുന്നത് എന്നെ വളരെയേറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കാരണം എനിക്ക് ചുറ്റുമുള്ള വനിതകള്‍ – എന്റെ ഉമ്മയടക്കം – തങ്ങളുടേതായ സ്‌പേസും ടൂളും ഉപയോഗിച്ച് നിരന്തരം പോരാടുന്നവരായിരുന്നു എന്നതാണ് പ്രശ്‌നം. എന്നാല്‍ ഈ സ്ത്രീജീവിതങ്ങള്‍ മനസ്സിലാക്കാനോ അംഗീകരിക്കാനോ മുഖ്യധാരാ ചിന്തകരോ മാധ്യമങ്ങളോ ഒരിക്കലും തുനിഞ്ഞില്ല എന്നതാണ് വസ്തുത.


CAA ക്കെതിരെ പോരാടാനുള്ള കാരണം?

വളരെ പ്രശ്‌നമുള്ളതും അതിനെതിരെ ശക്തമായി തന്നെ സമരം ചെയ്യേണ്ടതുമായ നിയമങ്ങളാണ് ഇന്ത്യന്‍ ഗവമെന്റ്പാസാക്കിയ സി.എ.എ.യും മറ്റു ഡ്രാക്കോണിയന്‍ നിയമങ്ങളും പാര്‍ശ്വവല്‍കൃത സമുദായത്തിലെ ഒരു വിദ്യാര്‍ഥി എന്ന നിലക്ക് ഇതിനെയെല്ലാം നോക്കിക്കാണുമ്പോള്‍ തീര്‍ച്ചയായും പ്രതിഷേധിക്കപ്പെടേണ്ടവയാണെ് ഞാന്‍ മനസ്സിലാക്കി.

ജാമിയ മില്ലിയ ഇസ്ലാമിയ്യയിലെ വിദ്യാര്‍ത്ഥി സമൂഹം യൂണിവേഴ്‌സിറ്റിയുടെയും ഗവമെന്റിന്റെയും നിഷ്ഠൂര നയങ്ങള്‍ക്കെതിരെ നിരന്തരം പ്രതിഷേധിക്കുന്നവരാണ്, ഒരു ന്യൂനപക്ഷ സ്ഥാപനം എന്നിരിക്കെയും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ വിശിഷ്യ മുസ്ലിം വിദ്യാര്‍ത്ഥികള്‍ സമുദായത്തിന്റെയും ഇന്ത്യയുടെയും ഭാവിയോര്‍ത്ത് വ്യാകുലപ്പെട്ടുപോന്നു. നമ്മുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്നു എന്ന തിരിച്ചറിവാണ് ഇതിനെതിരെ പോരാടാന്‍ നമ്മെ നയിച്ചത്. നിലവിലെ ഇന്ത്യന്‍ ഫാഷിസ്റ്റ് ഭരണകൂടം വ്യക്തമായ മുസ്ലിം വംശഹത്യയിലേക്ക് നീങ്ങുതിന്റെ സൂചനകളും പ്രായോഗിക അജണ്ടകളും ആണ് ഇതെല്ലാമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. സി.എ.എ. ഈ വംശഹത്യയിലേക്കുള്ള ഒരു നിയമാടിത്തറ മാത്രമാണ്. ഇതിനെതിരെ പോരാടല്‍ നിര്‍ബന്ധമാണ്. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ്?


ഇത്രയും കാലം മുന്നിലില്ലാതിരുന്ന സ്ത്രീകള്‍ – വിശിഷ്യ മുസ്ലിം സ്ത്രീകള്‍ – എന്തുകൊണ്ടായിരിക്കാം ഇപ്പോള്‍ സമരത്തിനിറങ്ങുന്നത്?

എനിക്ക് ഈ ചോദ്യം തന്നെ പലപ്പോഴും മനസ്സിലാകാറില്ല. 2006ല്‍ രണ്ടാം മണ്ഡല്‍ സംവരണത്തിന് ശേഷം കേന്ദ്ര സര്‍വകലാശാലകളില്‍ വന്നുചേരുന്ന പല വിശ്വാസികളായ മുസ്ലിംസ്ത്രീകളും ദലിത്-ബഹുജന്‍-മുസ്ലിം മുന്നേറ്റങ്ങളിലെ അവിഭാജ്യമാണ് അന്നും ഇന്നും തമ്മില്‍ ഞാന്‍ മനസ്സിലാക്കുന്ന ഏക അന്തരം മീഡിയ വിസിബിലിറ്റിയാണ്. സ്ത്രീകള്‍ മറയത്ത് അല്ലെങ്കില്‍ ഇപ്പോള്‍ പൊടുനെ വെളിച്ചത് എന്നുള്ളതെല്ലാം മനഃപൂര്‍വ്വ നിര്‍മിതങ്ങളാണ്. മാറ്റം വന്നത് മീഡിയ വിസിബിലിറ്റിയാണ്.

ഉദാഹരണത്തിന് ജെ.എന്‍.യുവിലെ സ്റ്റുഡന്റ് കൗസിലര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട അഫ്രീന്‍ ഫാത്തിമ തന്റെ മുസ്ലിം സ്ത്രീ സ്വത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തന്നെ ആണ് മത്സരിച്ചതും വിജയിച്ചതും, EFLU Hyderabad ലെ സമര്‍ അലിയും തന്റെ മതമോ ജെന്‍ഡറോ അടിയറവ് വെച്ചല്ല ജനറല്‍ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടത് .

തദ്ദേശ മുസ്ലിം പ്രസ്ഥാനങ്ങളെ എടുത്ത് നോക്കുകയാണെങ്കില്‍ മനസ്സിലാക്കാന്‍ സാധിക്കും. ഇവയില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിം സ്ത്രീകളാരും തന്നെ തന്റെ മതമോ ജെന്‍ഡറോ ത്യജിച്ചു കൊണ്ടല്ല സമരത്തിനിറങ്ങുന്നതും പോരാടുന്നതും. എന്നാല്‍ ഇവയെ എല്ലാം അടഞ്ഞ കണ്ണോടെ മാത്രം ദര്‍ശിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന മുഖ്യധാര മതേതര ലിബറല്‍ ഹിന്ദുത്വ നരേറ്റിവുകള്‍ ഇപ്പോഴും ഉണ്ടെന്ന വാസ്തവം ആണ് മറുപക്ഷത്ത് മീഡിയ ഹൗസുകളിലെയും അക്കാദമിക സെഷനുകളിലെയും ഏ.സി.യിട്ട മുറികളിലെ സൗകര്യവും ആനന്ദവും മാത്രം അനുഭവിച്ചു ശീലിച്ച ഇവര്‍ ഒരിക്കലെങ്കിലും സ്വത്വത്തെയും മുറുകെപ്പിടിച്ച് ഒരു ജനാധിപത്യ സ്‌പേസിനു വേണ്ടി പോരാടുന്ന മുസ്ലിം സ്ത്രീകളുടെ ഇടയിലേക്ക്, അവരുടെ പോരാട്ടങ്ങളെ കാണാന്‍ ശ്രമിക്കേണ്ടതുണ്ട്.


സ്ത്രീകള്‍ പുരുഷന്മാരില്‍ നിന്ന് വ്യത്യസ്തമായാണോ സമരം ചെയ്യുന്നത്?

ഇസ്ലാമിക് ഫെമിനിസം,ബ്ലാക്ക് ഫെമിനിസം, ദലിത് ഫെമിനിസം തുടങ്ങിയവയുടെ ഉത്ഭവത്തിനു ശേഷം നാം മനസ്സിലാക്കേണ്ടത് പാര്‍ശ്വവല്‍കൃത സമുദായങ്ങളുടെ പോരാട്ടങ്ങളൊന്നും ജെന്‍ഡറെന്ന ശക്തിയില്‍ മാത്രം പരിമിതപ്പെടുന്നില്ല എന്നാണ്. ശക്തിയുടെ മറ്റു പല ഘടകങ്ങള്‍ – മതം, ജാതി, ദേശം, പ്രദേശം, സെക്ഷ്വലിറ്റി തുടങ്ങിയവ – ജെന്‍ഡറിനൊപ്പം തന്നെ പരിഗണിക്കപ്പെടേണ്ടതുണ്ട്.

കശ്മീരിലെയും മണിപ്പൂരിലേയും സമരം ചെയ്യുന്ന പാര്‍ശ്വവല്‍കൃത സ്ത്രീകള്‍, ദലിത് രാഷ്ട്രത്തിലെ രാധിക വെമുല, ഫാത്തിമ നഫീസ് മറ്റനേകം സ്ത്രീ പോരാളികള്‍/സമരക്കാര്‍ എന്നെ സംബന്ധിച്ചിടത്തോളം ഇവരെല്ലാം മിക്ക പുരുഷ രാഷ്ട്രീയ നേതാക്കന്മാരേക്കാള്‍ കരുത്തും ക്രിയാത്മകതയും പോരാട്ടങ്ങളില്‍ കാണിക്കുന്നുണ്ട് എന്നതാണ്.

ഇന്ത്യയിലെ സാമൂഹ്യനീതിക്ക് വേണ്ടി പോരാടുന്ന ഓരോ പാര്‍ശ്വവല്‍കൃത സമുദായങ്ങളിലെ സ്ത്രീ പോരാട്ടങ്ങളും സവിശേഷമാക്കപ്പെടേണ്ടതാണ്. അതുപോലെ തന്നെയാണ് നിലവിലെ ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂട ഭീകരതയ്‌ക്കെതിരായുള്ള പാര്‍ശ്വവല്‍കൃത – ഒ.ബി.സി. – മുസ്ലിം – ദലിത് – ആദിവാസി മുന്നേറ്റങ്ങള്‍. ഇവയെല്ലാം നിര്‍ണ്ണായക മുന്നേറ്റങ്ങളാണ്, പോരാട്ടങ്ങളാണ്. ഇവരെയും ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ പരിമിതപ്പെടുത്താവതല്ല. സമുദായത്തെ നാന്നായറിയുന്ന അവരിലെത്തന്നെ സ്ത്രീകളെയാണ് ഇന്നത്തെ നേതൃത്വത്തിനാവശ്യം.


സ്ത്രീകളുടെ വിശിഷ്യ മുസ്ലിം സ്ത്രീകളുടെ – വിസിബിലിറ്റി വല്ല മാറ്റവും സൃഷ്ടിച്ചേക്കാമോ?

എന്റെ നിരീക്ഷണത്തില്‍ മുസ്ലിം സ്ത്രീകള്‍ വളരെയേറെ സമരവീര്യമുള്ളവരും പോരാളികളുമാണ്. പക്ഷേ ഈ പോരാട്ടങ്ങളോടും സമരങ്ങളോടും മുഖ്യധാരാ വിവരണങ്ങളും പൊളിറ്റിക്കല്‍ സ്‌പേസും കാണിച്ച അവജ്ഞ ചെറുതല്ല. മുസ്ലിം സമുദായത്തിനെതിരെ തന്നെ പോരാടുന്ന സെക്കുലര്‍ മുസ്ലിം സ്ത്രീകളെ മാത്രമേ മുഖ്യധാര വിവരണങ്ങളില്‍ അടയാളപ്പെടുത്തിയുള്ളൂ. അവര്‍ക്കു മാത്രമേ മുഖ്യധാര ഇടം കൊടുത്തുള്ളൂ. ഈ ഒരു പതിവില്‍ നിന്നു മാറി വിശ്വാസാധിഷ്ഠിത ആക്ടിവിസത്തില്‍ നിന്ന് സംസാരിക്കുന്ന രാഷ്ട്രീയ ബോധ്യമുള്ള സ്ത്രീകളിലേക്ക് നമ്മുടെ കണ്ണുകളെല്ലാം നീങ്ങേണ്ടതുണ്ട്.

ജാമിഅ പോരാട്ടത്തിനുശേഷം ഒരുപക്ഷേ, മുസ്ലിം സ്ത്രീ പോരാട്ടങ്ങള്‍ക്ക് കുറെക്കൂടെ വിസിലിബിലിറ്റ് വന്നു എന്നിരിക്കാം. ഇത് തെല്ലൊന്നുമല്ലാത്ത ആത്മവിശ്വാസമാണ് മുസ്ലിം സമുദായത്തിന് നല്‍കിയിട്ടുള്ളത്. നമ്മുടെ പോരാട്ടങ്ങളൊന്നും ഇതര പാര്‍ശ്വവല്‍കൃത സമൂദായങ്ങള്‍ക്കുള്ള ഉയര്‍ച്ചയുടെ തടസ്സങ്ങളാവതല്ല. അവരെ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും ഉതകുന്ന ഒരു രാഷ്ട്രീയത്തിലേക്കുള്ള വളര്‍ച്ചയായിരിക്കണം ഈ മുന്നേറ്റങ്ങള്‍. ഇത്തരത്തില്‍ മുസ്ലിം സ്ത്രീകള്‍ക്ക് ലഭിക്കുന്ന വിസിബിലിറ്റി തീര്‍ച്ചയായും സമുദായത്തിനു തന്നെ ആത്മധൈര്യം നല്‍കുന്നതാണ്.


സമരങ്ങളിലെ താങ്കളുടെ പങ്ക്, ഭാവി തുടങ്ങിയവയെക്കുറിച്ച് മറ്റെന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനുണ്ടോ?


ഈ പോരാട്ടങ്ങളൊന്നും എന്നിലൊതുങ്ങുവയല്ല ജാമിയയിലെ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ചതാണ്, അവരാണ് ഇവിടുത്തെ ഹീറോസ്.


പലയിടങ്ങളിലായി പല സമരങ്ങളിലും പങ്കെടുക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. രോഹിത് വെമുലയുടെ നീതിക്കായുള്ള പോരാട്ടങ്ങളിലും കേരളത്തിലെ പല ജാതി വിരുദ്ധ സമരങ്ങളിലും ഞാന്‍ ഭാഗമായിരുന്നു. ഐക്യദാര്‍ഢ്യത്തിലൂന്നിയുള്ള സമര പോരാട്ടങ്ങളിലാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഇതാദ്യമായാണ് എനിക്ക് പറയാനുള്ളതിനെ കേള്‍ക്കുന്ന ഒരു സ്‌പേസ് എനിക്ക് ലഭിക്കുന്നത്. ആയതിനാല്‍ തന്നെ ഞാന്‍ പ്രതിനിധാനം ചെയ്യുന്ന ഈ പാര്‍ശ്വവല്‍കൃത മുന്നേറ്റ പോരാട്ടങ്ങളെക്കുറിച്ച് എനിക്ക് മിണ്ടാതിരിക്കാനാവില്ല.

എന്റെ മത-ആത്മീയ വിശ്വാസാടിസ്ഥാനത്തില്‍, ഞാന്‍ മനസ്സിലാക്കുന്നത്, നമ്മുടെ അഹംബോധ വിമോചനം സാധ്യമാകുന്നത് നമ്മുടെ സമയവും ഊര്‍ജ്ജവും പാര്‍ശ്വവത്ക്കരിക്കപ്പെടുകയും ആപരവത്ക്കരിക്കപ്പെടുകയും ചെയ്തവരുടെ പോരാട്ടത്തിനു വേണ്ടി പങ്കുചേരുമ്പോള്‍ മാത്രമാണ് എുള്ളതാണ്.


എന്നെ സഹായിച്ച ചിലര്‍ക്ക് എന്റെ ചില നിലപാടുകളില്‍ അതൃപ്തിയുള്ളതായി ഞാന്‍ മനസ്സിലാക്കുന്നു. ഞാന്‍ ബഹുസ്വരതയില്‍ വിശ്വസിക്കുന്ന ആളു തന്നെയാണ്. പക്ഷേ അതേ സമയം എന്റെ ചിന്താധാരകളും എന്റെ വിശ്വാസങ്ങളും ആത്യന്തികമായി എന്റെ സ്വത്വത്തിലധിഷ്ഠിതമാണ്. അതാണെന്റെ കരുത്തും. ഒരു തരത്തില്‍ പറയുകയാണെങ്കില്‍ ബഹുസ്വരത അംഗീകരിക്കുതോടൊപ്പം തന്നെ വ്യക്തിസ്വത്വത്തെയും ഉള്‍ക്കൊള്ളുന്ന ആളാണ് ഞാന്‍. നമ്മുടെ ഈ മുന്നേറ്റം നിവലിലെ ഹിന്ദുത്വ ഭരണ ഭീകരത‌ക്കെതിരാണ് എന്ന സമവായം ഉള്ളിടത്തോളം കാലം, ചില്ലറ അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റിവച്ച്, ഒരുമിച്ച് മുന്നേറാം എന്നാണ് എന്റെ വിശ്വാസം.


ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മുസ്ലിം സ്ത്രീയുടെ വരവാണോ ഇത് സൂചിപ്പിക്കുത്? എന്തുകൊണ്ട് ഇത്ര താമസം വന്നു ഇതില്‍?


മുസ്ലിം സ്ത്രീകള്‍ ആദ്യമേ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പങ്കാളികളായിരുന്നു. എാന്നാല്‍ മുഖ്യധാരാ വരേണ്യ വ്യവഹാരങ്ങളില്‍ – ഇടതാവട്ടെ, വലതാകട്ടെ- മുസ്ലിം സ്ത്രീകളെ ഒരേ രീതിയില്‍ മുസ്ലിം ആകോയ്മയുമായി ബന്ധപ്പെടുത്തി മാത്രമാണ് ചിത്രീകരിക്കാറുള്ളത്. ഇതാദ്യമായിട്ടായിരിക്കും ഇടതും ഹിന്ദുത്വവിരുദ്ധരും മുസ്ലിം സ്ത്രീയുടെ ഊര്‍ജ്ജത്തെ മനസ്സിലാക്കുന്നതും അംഗീകരിക്കുന്നതും. ഇത് തന്നെ വലിയ ഒരു മാറ്റമാണ്. ഇനി അവരെങ്ങനെ നാമുമായി സമ്പര്‍ക്കപ്പെടണം എന്നുള്ളത് അവരുടെ തലവേദനയാണ്
സി.എ.എ., എന്‍.ആര്‍.സി., എന്‍.പി.ആര്‍ – തുടങ്ങിയവക്കെതിരായ സമരത്തില്‍ ഈ രാജ്യത്തെ യുവത ഒരുമിച്ച് പോരാടിക്കൊണ്ടേയിരിക്കും. അതിനെ ഏത് വിധേന പ്രതിരോധിക്കാനും നാം സദാ തയ്യാറുമാണ്.

asma manhamഅസ്മ മന്‍ഹാം

ജെ.എന്‍.യുവില്‍ നിന്നും
എം.എ. പൂര്‍ത്തിയാക്കി

COMMENTS

COMMENT WITH EMAIL: 0