Homeപെൺപക്ഷം

ഈ മഹാമാരി നമ്മെ തകര്‍ക്കുമോ?

ന്നത്തെ സാഹചര്യത്തില്‍, സാധാരണക്കാരായ നമ്മളെല്ലാം ആകെ ഭയചകിതരായി നില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആരംഭിച്ച മഹാമാരിയുടെ ആദ്യഘട്ടം ഒരുവിധം ശാന്തമായപ്പോള്‍ നമ്മള്‍ കരുതി ഇനി പ്രശ്നമില്ല. പഴയതുപോലെ സാധാരണ ജീവിതത്തിലേക്ക് നമുക്ക് മെല്ലെ മെല്ലെ പ്രവേശിക്കാമെന്ന്. അങ്ങനെ ആര്‍ഭാട-അനാര്‍ഭാട കല്യാണങ്ങളും മാറ്റിവെച്ച മറ്റു പല ചടങ്ങുകളും നമ്മള്‍ സന്തോഷത്തോടെ നടത്തി. അതിനിടയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു വന്നു. വലിയ പ്രശ്നമൊന്നുമുണ്ടായില്ല. വരാനിരിക്കുന്ന രണ്ടാംഘട്ടത്തെക്കു റിച്ച് മുന്നറിയിപ്പുകള്‍ വന്നെങ്കിലും അവയൊന്നും ഗൗരവത്തോടെ കാണാനും കൈകാര്യം ചെയ്യാനുമുള്ള മാനസികാവസ്ഥയിലായിരുന്നില്ല നമ്മള്‍. അസംബ്ലി തെരഞ്ഞെടുപ്പ് മാമാങ്കമാണ് പിന്നീട് നടന്നത്.
ഇതിനിടയ്ക്ക് കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ നരേന്ദ്രമോദി- അമിത്ഷാ സര്‍ക്കാര്‍ 3 കാര്‍ഷിക പരിഷ്കരണ നിയമങ്ങള്‍ കൊണ്ടുവന്നു .അന്നു മുതല്‍ പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ സമരത്തിലാണ് കാര്‍ഷികരംഗത്തെ മൊത്തത്തില്‍ ഇന്ത്യയിലെ വന്‍കിട കോര്‍പ്പറേറ്റ് പ്രഭുക്കളായ അംബാനി, അദാനിമാര്‍ക്ക് തീറെഴുതി കൊടുക്കുന്ന ഈ നിയമങ്ങള്‍ക്കെതിരെ പിന്നീട് ഉത്തരേന്ത്യയിലെ മുഴുവന്‍ കര്‍ഷക സംഘടനകളും ധീരോധാത്തമായ ഡല്‍ഹി ചലോ സമരത്തിലിറങ്ങി. ലോകം തന്നെ കണ്ടിട്ടില്ലാത്ത ഐതിഹാസികമായ ഈ സമരം ഇന്ത്യ മുഴുവന്‍ ശക്തിപ്രാപിച്ചു കൊണ്ടിരിക്കുമ്പോഴാണ് കോവിഡിന്‍റെ രണ്ടാം വരവ്. എന്നിട്ടും തെരഞ്ഞെടുപ്പ് മാമാങ്കങ്ങള്‍ കൂസലില്ലാതെ അരങ്ങേറി. കേരളം , തമിഴ്നാട് ,പശ്ചിമബംഗാള്‍, ആസാം, പോണ്ടിച്ചേരി, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നിര്‍ബാധം നടന്നു. അതിന്‍റെ പ്രചരണങ്ങളും മറ്റു സംഘം ചേരലു മൊക്കെയായി സാമൂഹ്യ അകലം, മാസ്ക് തുടങ്ങിയ പ്രാഥമിക ചട്ടങ്ങള്‍ ഏതാണ്ട് ഒരു മാസക്കാലത്തോളം ഈ പ്രദേശങ്ങളിലെല്ലാം ഏതാണ്ട് അവഗണിക്കപ്പെട്ടു. ഒപ്പം വിവാഹങ്ങളും ഗൃഹപ്രവേശവും തുടങ്ങിയ ചടങ്ങുകള്‍ ഗംഭീരമായി തന്നെ നടത്തുക പതിവായി. ലക്ഷോപലക്ഷം ദിഗംബര സന്യാസികള്‍ പങ്കെടുത്ത ഹരിദ്വാരയിലെ കുംഭമേള നരേന്ദ്രമോഡിയുടെ അനുഗ്രഹാശംസകളോടെ കഴിഞ്ഞമാസം നടന്നു. ഇതാ ഇന്ത്യ മുഴുക്കെ ഇപ്പോള്‍ ഈ മഹാമാരിയുടെ നീരാളിപ്പിടുത്തത്തിലാണിപ്പോള്‍. ഇതില്‍ നിന്ന് ഇനി നമ്മുടെ നാട് എപ്പോഴാണ് കരകയറുക?
അതിനിടയ്ക്ക് 70 വര്‍ഷങ്ങളായി പകര്‍ച്ചവ്യാധിക്കുള്ള വാക്സിന്‍ സൗജന്യമായി കിട്ടിക്കൊണ്ടിരുന്ന ഇന്ത്യന്‍ ജനതയെ കോര്‍പ്പറേറ്റുകള്‍ക്ക് തോന്നിയപോലെ വാക്സിന്‍ വില കൂട്ടാന്‍ അനുവാദം കൊടുത്തു കൊണ്ട് കുരുതി കൊടുത്തു കൊണ്ടിരിക്കുകയാണ് ബിജെപി സര്‍ക്കാര്‍. ഇറ്റലിയുടെ ദുരന്തം കണ്ട് അന്ധാളിച്ച നമ്മള്‍ക്ക് ഇന്ന് ഡല്‍ഹി, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ ദുരന്തങ്ങള്‍ കേരളത്തിലേക്ക് വരുമോ എന്ന ആശങ്ക ഏറിവരുന്നു. അധികാരികളുടെ അലംഭാവത്തിന്ന് ഇരകളാക്കപ്പെടുന്നത്
പ്രാണവായു പോലും കിട്ടാതെ ഈയാംപാററകളെപ്പോലെ രാജ്യതലസ്ഥാനത്തും മററു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മരിച്ചുവീഴുന്ന മനുഷ്യജന്മങ്ങളാണ്.
അതിനിടയ്ക്ക് കാശ്മീര്‍ ഇന്ത്യന്‍ പട്ടാളത്തിലെ സൈനിക കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ ആക്കിയതിനു ശേഷം ഇപ്പോള്‍ ഡല്‍ഹി ഒരു ലെഫ്റ്റനന്‍റ് കേണലിന്‍റെ പൂര്‍ണ്ണ നിയന്ത്രണത്തിലേക്ക് കടന്നിരിക്കുകയാണ്. ഒരു സവര്‍ണഹിന്ദു രാഷ്ട്രത്തിന്‍റെ കാഹളം മുഴങ്ങാന്‍ പോകുന്നത് പട്ടാള ഭരണത്തിലൂടെയാണോ?

അജിത കെ.

COMMENTS

COMMENT WITH EMAIL: 0