Homeഫോട്ടോ ഫീച്ചർ

ബാലചിത്രങ്ങള്‍

ഭുവന സുഭാഷ്
ക്ലാസ്: 5
ചെങ്ങമനാട് ജി.എച്ച്.എസ്.എസ്

ആലുവ ചെങ്ങമനാട് സ്വദേശി എന്‍.കെ.സുഭാഷിന്‍റെയും രേഖ.കെ.ബാലന്‍റെയും മകള്‍. കുഞ്ഞുനാളിലെ കവിതയും പാട്ടും മന:പാഠമാക്കിയും പാട്ടിന്‍റെ ഈണത്തിനൊത്ത് താളം ചവിട്ടുകയും ചിത്രം വരയ്ക്കുകയും ചെയ്തിരുന്നു.പിന്നീട്

തന്‍റെ കൊച്ചു ഭാവനകളില്‍ വിരിഞ്ഞ വരികള്‍ കൂക്കളായും കവിതകളായും എഴുതുവാനും അതിനു യോജിച്ച ചിത്രങ്ങള്‍ വരയ്ക്കുവാനും തുടങ്ങി. മൂന്ന് വയസു മുതല്‍ കളിക്കുടുക്കയിലെ കളറിംങ് മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്. ബാലരമ നടത്തിയ അഖില കേരള ചിത്രരചനാ മത്സരത്തില്‍ രണ്ടു തവണ ഒന്നാം സ്ഥാനം നേടി.വര്‍ണ്ണച്ചിറകുകള്‍ എന്ന കവിതാ സമാഹാരം സ്വന്തമായി വരച്ച ചിത്രങ്ങളുള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട് ഈ മിടുക്കി.

 

നിയ മുനീര്‍


ഈ വര്‍ഷം ധനമന്ത്രി ഡോ.തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റിലെ എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ കവര്‍ ചിത്രം ‘സൂര്യകാന്തിത്തോട്ടത്തില്‍ നില്‍ക്കുന്ന പെണ്‍കുട്ടി’ യാണ്.ഈ മനോഹരമായ ചിത്രം വരച്ചത് അജ്മാന്‍ ഹാബിറ്റാറ്റ് സ്കൂളിലെ രണ്ടാം ക്ലാസുകാരി നിയമുനീര്‍ എന്ന കൊച്ചു മിടുക്കിയും. ആദ്യം കാര്‍ട്ടൂണുകള്‍ വരച്ചു തുടങ്ങിയ ഈ കൊച്ചു ചിത്രകാരി യൂ ടൂബ് ക്ലാസുകള്‍ കണ്ട് പഠിച്ചതാണ് അക്രിലിക് വരകള്‍. ഇതു വരെ 55 അക്രിലിക് ചിത്രങ്ങളും നിരവധി കാര്‍ട്ടൂണുകളും നിയ വരച്ചു.
വെറുതെ എന്തെങ്കിലും വരയ്ക്കുകയല്ല നിയ. സാമൂഹ്യ പ്രതിബദ്ധതയുള്ള ആശയവിഷ്ക്കാരങ്ങളാണ് ഈ കൊച്ചു ചിത്രകാരിയുടെ വിരല്‍ തുമ്പിലൂടെ കാഴ്ചയുടെ വൈവിധ്യമൊരുക്കുന്നത്. നിറത്തിന്‍റെ പേരിലുള്ള മനുഷ്യന്‍റെ ദുഷ്ചെയ്തികള്‍ക്ക് മുന്നില്‍ കൊറോണയൊക്കെ എന്ത് എന്ന അത്ഥം വരുന്ന ചിത്രം ഗള്‍ഫ് മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. പാവപ്പെട്ട ഒരു മനുഷ്യന്‍. അയാളെ കണ്ട് കണ്ണ് നിറഞ്ഞു നില്‍ക്കുന്ന കൊറോണ വൈറസ്, അതു പോലെ കൊറോണക്കാലത്ത് പലായനം ചെയ്യുന്ന ഒരു കുടുംബം, കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചു കൊണ്ടു വരച്ച കാര്‍ട്ടൂണ്‍ ,കൊറോണയേക്കാളും ഭീകരമാണ് കറുപ്പിനോടുള്ള സമൂഹത്തിന്‍റെ മനോഭാവം എന്ന് വിളിച്ചു പറയുന്ന ചിത്രങ്ങള്‍ ഇവ ഇച്ചപ്പനും റെക്സും എന്ന് പേരിട്ടിരിക്കുന്ന നിയയുടെ കാര്‍ട്ടൂണ്‍ പരമ്പരയിലെ ചിത്രങ്ങളാണ്.
ഷാര്‍ജയില്‍ അഡ്വര്‍ടൈസിംങ് കമ്പനി നടത്തുന്ന മലപ്പുറം തിരൂര്‍ സ്വദേശി മുനീറിന്‍റെയും ദുബായിയില്‍ ഐ ടി ഉദ്യോഗസ്ഥയായ അന്‍ഷയുടെയും മകളാണ് നിയ മുനീര്‍.

 

ശ്രീദേവി മധു


ആനുകാലികങ്ങളില്‍ എഴുതുകയും, കവര്‍ചിത്രം, ഇല്ലസ്ട്രേഷന്‍ എന്നിവ വരക്കുകയും ചെയ്യുന്നു, ചിത്രകല അധ്യാപികയാണ് . കോതമംഗലത്ത് സുരേഷിന്‍റെയും ലൈലയുടെയും മകള്‍

COMMENTS

COMMENT WITH EMAIL: 0