Homeചർച്ചാവിഷയം

ആരാണ് ഫ്രാങ്കെന്‍സ്റ്റീന്‍?

How the Chimney-sweepers cry
Every blackning Church appalls,
And the hapless Soldiers sigh
Runs in blood down Palace walls
-London by William Blake

ഒരു സെപ്റ്റംബര്‍ മാസമായിരുന്നു. അസഹനീയമായ ചൂടും അന്തരീക്ഷത്തില്‍ കറുത്ത പൊടിയും നിറഞ്ഞ ഏറനാട്ടിനു കട്ടിയില്‍ പൂപ്പല്‍ പിടിച്ച ഒരു തക്കാളിയുടെ മണമായിരുന്നു . അടുത്തിടെ ഗ്രാമത്തിലേക്ക് താമസം മാറിയ സഞ്ജന കുറച്ച് പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ വീട്ടില്‍ നിന്ന് ഇറങ്ങി. വാങ്ങിയ ശേഷം തിരികെ മടങ്ങുമ്പോള്‍, പുഴുങ്ങിയ മുട്ട വില്‍ക്കുന്ന ഒരു കുഞ്ഞുകടയില്‍ കയറി . അവള്‍ ഒരു പ്ലേറ്റ് ബ്രെഡ് ഓംലെറ്റ് ഓര്‍ഡര്‍ ചെയ്തു ക്ഷമയോടെ കാത്തിരുന്നു. ആ മനുഷ്യന്‍ ഓംലെറ്റില്‍ ഇടാന്‍ റൊട്ടി പൊട്ടിക്കുന്നത് അവള്‍ നോക്കിനില്‍ക്കെയാണ്, ഒരു രൂപം അവളുടെ അടുത്തേക്ക് വന്നത് . പരുക്കന്‍ വസ്ത്രം ധരിച്ച അയാള്‍ ഭക്ഷണം ആവശ്യപ്പെട്ടു. ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ മാത്രമുള്ള തുകയുമായി ഇറങ്ങിയ സഞ്ജന, മൗനം പാലിച്ചു വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഓംലെറ്റ്. പൊതിഞ്ഞു വാങ്ങിയ സഞ്ജന താന്‍ സമാധാനമായി കഴിക്കുന്ന അവസാനത്തെ അത്താഴമാകുമെന്ന് അറിഞ്ഞിരുന്നില്ല.
ആ രൂപം ഉടുതുണി അഴിച്ച് അസഭ്യം വിളിച്ചുപറയാന്‍ തുടങ്ങി; അല്ലെങ്കില്‍ അവള്‍ക്ക് മനസ്സിലാകാത്ത ഭാഷ പോലെ തോന്നി. അതുകൊണ്ട് അവള്‍ വാക്കുകള്‍ ശ്രദ്ധിക്കാന്‍ ശ്രമിച്ചു. സമീപത്തെ പച്ചക്കറി വണ്ടിയില്‍ ആളുകള്‍ വിലപേശുന്നതിന്‍റെയും ചെറിയ റോഡിലൂടെ ബൈക്കുകള്‍ പായുന്നതിന്‍റെയും ബഹളം താല്‍ക്കാലികമായി സ്തംഭിപ്പിച്ചു കൊണ്ട് അയാളുടെ. അലര്‍ച്ച അവള്‍ കേട്ടു, ‘കൊടുക്കു കൊടുക്കൂ. ഇനീം കൊടുക്ക് ഓര്‍ക്കു. ഇനിം കൊടുക്ക്!’

തന്‍റെ 30 വര്‍ഷത്തെ ജീവിതത്തില്‍ ആദ്യമായി സഞ്ജന താന്‍ ഉണ്ടാക്കിയ രാക്ഷസനെ കണ്ടു.
മുകളിലുള്ള ആഖ്യാനം ഒരു സാങ്കല്‍പ്പിക വിവരണമോ നോണ്‍-ഫിക്ഷനല്‍ റിപ്പോര്‍ട്ടേജോ തിരഞ്ഞെടുപ്പ് നടത്തേണ്ടത് വായനക്കാരിയാണ്. എന്തുതന്നെയായാലും, മേരി ഷെല്ലിയുടെ ഫ്രാങ്കെന്‍സ്റ്റൈനിലെ ഗോസ്റ്റ് പോലെ രാക്ഷസ രൂപം നമ്മോട് എന്തോ പറയുന്നുണ്ട്. പ്രാദേശിക സാഹിത്യത്തില്‍ നമ്മുടെ പരാജയങ്ങള്‍ കാണിച്ചുതരുന്ന നിരവധി ഉപമകള്‍ ഉണ്ടെങ്കിലും, ജ്ഞാനോദയം, പ്രവര്‍ത്തനങ്ങളുടെയും പുരോഗതിയുടെയും ആധുനിക യുക്തി എന്നിവയെക്കുറിച്ചുള്ള തീവ്രമായ വിമര്‍ശനവും സാമൂഹിക വ്യാഖ്യാനവും നിര്‍വഹിക്കുന്ന ഒരു പ്രധാന രൂപകമായി ഫ്രാങ്കെന്‍സ്റ്റൈന്‍ അവശേഷിക്കുന്നു. വിക്ടര്‍ ഫ്രാങ്കെന്‍സ്റ്റൈന്‍, പ്രതിഭാശാലിയായ സ്രഷ്ടാവ്, അസാധ്യത നിഷേധത്തിന്‍റെ മൂര്‍ത്തീഭാവമാണ്. അറിവിന് വേണ്ടിയുള്ള തിരച്ചിലിലും ജീവിതത്തെ കാണാനുള്ള ആഗ്രഹത്തിലും, നിര്‍ജീവമായ കാര്യങ്ങളെ സജീവമാക്കാന്‍ അദ്ദേഹം പഠിച്ചു.

പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ എഴുതിയ, മേരി ഷെല്ലിയുടെ Frankenstein or, The Modern Promestheus ആദ്യത്തെ സയന്‍സ് ഫിക്ഷന്‍ നോവലുകളില്‍ ഒന്നാണ്. അതിരുകളില്ലാതെ പഠിക്കാനും സൃഷ്ടിക്കാനുമുള്ള അഭിനിവേശത്തോടെ പുറപ്പെട്ട വിക്ടര്‍ ഫ്രാങ്കന്‍സ്റ്റീന്‍ എന്ന ശാസ്ത്രജ്ഞന്‍റെ ദുരന്തകഥയാണ് നോവല്‍ പറയുന്നത്. ആധുനികതയുടെ (മുതലാളിത്തം, കൊളോണിയലിസം, വ്യാവസായികവല്‍ക്കരണം) അടിസ്ഥാനങ്ങളെ പുസ്തകം വിമര്‍ശിക്കുന്നു. എഴുത്തിനെക്കുറിച്ചുള്ള സാഹിത്യവിമര്‍ശനമല്ല, മറിച്ച് മേരി ഷെല്ലിയുടെ ഫ്രാങ്കെന്‍സ്റ്റൈനുമായി ഇടപഴകാനും നമുക്കു ചുറ്റുമുള്ള ജീവിതത്തെ വായിക്കാനുമുള്ള ക്ഷണമാണ് ഈ കുറിപ്പ് .

ഇതിവൃത്തവും പാത്രവിവരണവും ഇഴചേര്‍ന്ന് നയിക്കുന്ന കഥയില്‍, ഫ്രാങ്കെന്‍സ്റ്റൈന്‍ മടുപ്പിക്കുന്നതും എന്നാല്‍ സന്തോഷപ്രദവുമായ ഗവേഷണങ്ങള്‍ക്ക് ശേഷം തന്‍റെ സൃഷ്ടികള്‍ക്ക് ജീവന്‍ നല്‍കുന്നു. ആദ്യമായി തന്‍റെ സൃഷ്ടിയെ അഭിമുഖീകരിക്കുന്ന ഫ്രാങ്കന്‍സ്റ്റെയ്ന്‍ പക്ഷെ അതിനെ നികൃഷ്ടമായി അവരോധിച്ചു തള്ളിക്കളയുന്നു. പൊതുവെ മനുഷ്യരാശിയില്‍ നിന്ന് ഉപേക്ഷിക്കലിന്‍റെയും വിസമ്മതത്തിന്‍റെയും വേദന ഏറ്റെടുക്കാന്‍ കഴിയാതെ, രാക്ഷസന്‍ ഫ്രാങ്കെന്‍സ്റ്റൈന് പ്രിയപ്പെട്ടവരെ ഓരോന്നായി കൊല്ലാന്‍ തുടങ്ങുന്നു. മൂന്ന് ഭാഗങ്ങളായാണ് കഥ എഴുതിയിരിക്കുന്നത്. റോബര്‍ട്ട് വാള്‍ട്ടണ്‍ തന്‍റെ സഹോദരി ശ്രീമതി സാവില്ലിന് എഴുതിയ കത്തുകളാണ് ആദ്യ ഭാഗത്തില്‍ അടങ്ങിയിരിക്കുന്നത്, ഒരു പര്യവേഷണത്തിനിടെയാണ് , വാള്‍ട്ടന്‍ വിക്ടര്‍ ഫ്രാങ്കന്‍സ്റ്റീനെ പരിചയപ്പെടുന്നത്. കത്തുകളിലൂടെ വിവരിക്കപ്പെടുന്ന കഥയാണ് രണ്ടാം ഭാഗം , ഫ്രാങ്കെന്‍സ്റ്റൈന്‍റെയും രാക്ഷസന്‍റെയും മരണത്തിന് സാക്ഷ്യം വഹിക്കാന്‍ വാള്‍ട്ടണ്‍ അവസാന ഭാഗത്തില്‍ വീണ്ടും പ്രവേശിക്കുന്നു.

ഫ്രാങ്കെന്‍സ്റ്റീന്‍റെ ആധുനികത
ഫ്രാങ്കെന്‍സ്റ്റൈനിലെ പ്രേതം സമൂഹം എങ്ങനെ ഉണ്ടായി എന്നതിന്‍റെ ഒരു പ്രതീകമാണ് അല്ലെങ്കില്‍ ഭയാനകമായ ഓര്‍മ്മപ്പെടുത്തലാണ്. 16, 17 നൂറ്റാണ്ടുകളില്‍ കോപ്പര്‍നിക്കസിന്‍റെയും ഗലീലിയോയുടെയും കണ്ടെത്തലുകള്‍. മതത്തെ വെല്ലുവിളിക്കുന്ന അടിത്തറയായി മാറിയെങ്കിലും, കോഡുകളിലൂടെയും നിയമങ്ങളിലൂടെയും വിമര്‍ശനാത്മക യുക്തിവാദം ചിന്താരീതികളില്‍ വിള്ളല്‍ സൃഷ്ടിച്ചു . ഫ്യൂഡലിസത്തിന്‍റെ പതന തുടര്‍ന്നുള്ള ലിബറല്‍ ബൂര്‍ഷ്വാ ഭരണകൂട രൂപീകരണത്തിലൂടെ ജീവിതം സ്വാതന്ത്ര്യത്തിന്‍റെ ഭാഷയിലേക്ക് പ്രവേശിക്കുകയും മനുഷ്യ പ്രബുദ്ധത അവസ്ഥയിലെത്തുകയും ചെയ്യുന്നത് സ്വതന്ത്രരാകാനുള്ള ഇച്ഛാശക്തി നല്‍കുന്ന മനുഷ്യര്‍ക്ക് ഒരു സാധ്യതയായി മാറുന്നു. ലിംഗാധിഷ്ഠിതവും വംശീയവുമായ തൊഴില്‍ വിഭജനം, വര്‍ദ്ധിച്ചുവരുന്ന സ്വകാര്യ സ്വത്തുക്കള്‍ (സ്വകാര്യം മുതല്‍ പൊതു വരെ), വീടുകളില്‍ ഭരണകൂടത്തിന്‍റെ സാന്നിധ്യം എന്നിവ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി രാക്ഷസന്‍ ജീവിതത്തിലേക്ക് വന്നതിന് തൊട്ടുപിന്നാലെ ഫ്രാങ്കെന്‍സ്റ്റൈന്‍ ഭയപ്പെടുത്തുന്ന ഒരു സ്വപ്നം വിവരിക്കുന്നതിലൂടെ മേരി വായനക്കാര്‍ക്ക് മുന്നില്‍ പ്രത്യക്ഷമാക്കുന്നതു കുടുംബാംഗങ്ങളുടെ വ്യക്തിഗത ലൈംഗിക ആകുലതകളാണ് . സ്വപ്നത്തില്‍, ഫ്രാങ്കെന്‍സ്റ്റൈന്‍ തന്‍റെ കസിന്‍ എലിസബത്തിനെ ചുംബിക്കുന്നു, അമ്മയുടെ മരണശേഷം ആ സ്ഥാനം ഏറ്റെടുക്കുന്നത് എലിസബത്ത് ആണ് എന്നത് ശ്രദ്ധാര്‍ഹമായ വസ്തുതയാണ് അമ്മമാരുടെ പെട്ടെന്നുള്ള അഭാവം ഏല്‍പ്പിക്കുന്ന ആഴമുള്ള മുറിവാക്കുകളും ശ്രദ്ധ പിടിച്ചു പറ്റാനുള്ള പുരുഷന്‍റെ അഭിനിവേശവും അവരെ ലൈംഗിക അതിക്രമങ്ങളുടെ ഇടങ്ങളിലേക്ക് നയിക്കുന്നു.

‘I slept, indeed, but I was disturbed by the wildest dreams. I thought I saw Elizabeth, in the bloom of health, walking in the streets of Ingolstadt. Delighted and surprised, I embraced her, but as I imprinted the first kiss on her lips, they became livid with the hue of death; her features appeared to change, and I thought that I held the corpse of my dead mother in my arms.” (Shelly, p. 35)

ജീവിതം ഉപയോഗപ്രദമാണെന്നും ഒരു പരിധിവരെ മിതത്വവും സുഖഭോഗങ്ങളുടെ ഉപയോഗവും ഉപജീവനത്തിന് ആവശ്യമാണെന്നും ഫ്രാങ്കെന്‍സ്റ്റീനെ ഓര്‍മ്മിപ്പിക്കുന്ന പിതാവ് അല്‍ഫോണ്‍സ് ഫ്രാങ്കെന്‍സ്റ്റൈന്‍ ഈഗോയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്.

‘…but is it not a duty to the survivors that we should refrain from augmenting their unhappiness by an appearance of immoderate grief?” (Shelly, pg 61) Control over the libido and making pathways to release it aimed at advancement of humankind is a tenet of modernity. “It is also a duty owed to yourself, for excessive sorrow prevents improvement or enjoyment, or even the discharge of daily usefulness, without which no man is fit for society.’ (Shelly, p. 61)

കാള്‍ മാര്‍ക്സ് തന്‍റെ ദാസ് കാപ്പിറ്റല്‍ എന്ന കൃതിയില്‍ ഈ നിരീക്ഷണം മുന്നോട്ടു വെക്കുന്നുണ്ട്. മനുഷ്യജീവിതത്തെ ഭൗതികപ്രക്രിയകളിലൂടെ നിര്‍വചിക്കുന്ന അദ്ദേഹം , സമൂഹം നിലകൊള്ളുന്നതും മാറുന്നതും അധ്വാനത്തിലൂടെയാണെന്നു വിവക്ഷിക്കുന്ന. ഈ തരത്തില്‍ അധ്വാനം വിറ്റു ജീവിക്കുന്ന മനുഷ്യര്‍ ഈ പ്രക്രിയയിലൂടെ വിവിധങ്ങളായ ഉത്പ്പാദന ബന്ധങ്ങളിലേക്കു പ്രവേശിക്കുന്നതായും മാര്‍ക്സ് നിരീക്ഷിക്കുന്നു. പിയറി ബൂര്‍ഡിയുവിനെപ്പോലുള്ള പില്‍ക്കാല മാര്‍ക്സിസ്റ്റുകള്‍ വാദിക്കുന്നത് ഉല്‍പ്പാദനം എന്നത് നമ്മള്‍ ഉപയോഗിക്കുന്ന ഭൗതിക വസ്തുക്കളെ മാത്രമല്ല, സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ ലോകങ്ങളിലെ ബന്ധങ്ങളിലൂടെ നാം ശേഖരിക്കുന്ന ചരിത്രങ്ങള്‍ കൂടെ ഉള്‍ച്ചേര്‍ന്നതാണ് എന്നതാണ് . ഈ ദുരിതങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരു പെണ്‍ രാക്ഷസനെ സൃഷ്ടിക്കാന്‍ ഫ്രാങ്കെന്‍സ്റ്റൈനിനോട് രാക്ഷസന്‍ അഭ്യര്‍ത്ഥിക്കുന്നതിലൂടെ മേരി നമ്മോട് വെളിപ്പെടുത്തുന്നതും സമൂഹം ഉല്‍പാദനത്തിന്‍റെ ഭാഗമാകേണ്ടതിന്‍റെ ആവശ്യകതയാണ് .

‘Like Adam, I was created apparently united by no link to any other being in existence…You must create a female for me, with whom I can live in the interchange of those sympathies necessary for my being.” (Shelly, pg 92).

കേരളത്തിലെ ഫ്രാങ്കെന്‍സ്റ്റീന്‍
ഫ്രാങ്കെന്‍സ്റ്റൈനെ ഇന്ത്യയിലേക്ക് സാന്ദര്‍ഭികമാക്കുക എന്നത് ഒരു വലിയ കടമയാണ്, അതിന് ഈ ലേഖനം മതിയാകില്ല ഹിന്ദു ഫാസിസിസ്റ്റ് ഭരണകൂടത്തിന് കീഴില്‍, ഇടതുപക്ഷ മുന്നണി ഭരിക്കുന്ന സംസ്ഥാനം എന്ന നിലയില്‍ കേരളത്തെ നിരീക്ഷിക്കുന്നത്, മേല്‍ വിവരിച്ച രീതിയിലുള്ള സങ്കീര്‍ണമായ പല ആനുകാലിക പ്രശ്നങ്ങളെയും അപഗ്രഥിക്കാന്‍ സഹായകരമാകുമെന്ന് ഞാന്‍ കരുതുന്നു . കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്‍റ് എന്ന പദം ഉപയോഗിക്കാതെ ജാഗ്രത പാലിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, കാരണം ആധുനിക ഭരണകൂടത്തിന്‍റെ ഉല്‍പന്നമെന്ന നിലയില്‍ അതിന്‍റെ പ്രധാന സ്വഭാവം കമ്മ്യൂണിസത്തിലുപരി ലിബറല്‍ പ്രത്യയ ശാസ്ത്രത്തില്‍ അധിഷ്തിതമാണ്. . ഒരു സമൂഹമെന്ന നിലയില്‍ പൊതുവായ കാര്യങ്ങള്‍ (മാനദണ്ഡങ്ങള്‍, വിഭവങ്ങള്‍, പരിഹാരങ്ങള്‍) എന്താണെന്ന് നിര്‍വചിക്കുമ്പോള്‍ നാം വസ്തുനിഷ്ഠമായതില്‍ നിന്ന് ആത്മനിഷ്ഠതയിലേക്ക് നീങ്ങുന്നത് ശ്രദ്ധിക്കേണ്ടതാണ്. വിവിധ ദൗര്‍ബല്യങ്ങളെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ അംഗീകരിക്കേണ്ടതുണ്ട്, തുടര്‍ന്ന് ആലോചനകളുടെ അടിസ്ഥാനത്തില്‍ എന്തൊക്കെ സമ്പ്രദായങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയണം. മാറുന്ന സാമ്പത്തിക സാഹചര്യങ്ങളില്‍ (അങ്ങനെ സാമൂഹികമായ) അവസ്ഥകളില്‍ നിന്ന് കേരളവും മുക്തമല്ല.

നവോത്ഥാനത്തിന്‍റെ ജാതി
വ്യവസായവല്‍ക്കരണം, നഗരവല്‍ക്കരണം, അന്യവല്‍ക്കരണം, സാമൂഹികവും സാംസ്കാരികവുമായ ഘടനയുടെ ക്രമാനുഗതമായ ശിഥിലീകരണം എന്നിങ്ങനെയുള്ള നവോത്ഥാന കാല ആഖ്യാനങ്ങളെ ചെറുക്കാന്‍ റൊമാന്‍റിക്കുകള്‍ പ്രകൃതിയെയും സൗന്ദര്യത്തെയും മുറുകെപ്പിടിച്ചു. മേരി ഷെല്ലിയുടെ ഫ്രാങ്കെന്‍സ്റ്റൈന്‍ ഇവ രണ്ടും തമ്മിലുള്ള പരിവര്‍ത്തനമാണ്, അതിനാലാണ് പ്രകൃതിയോട് ചേര്‍ന്ന് ജീവിതം എന്ന കാമന നിരന്തരം പ്രതിപാദ്യ വിഷയമാകുന്നത്.

ഐടി പാര്‍ക്കുകള്‍, കെ-റെയില്‍, വിഴിഞ്ഞം പോര്‍ട്ട് തുടങ്ങിയ വന്‍കിട പ്രോജക്ടുകള്‍ ആഗോള മുതലാളിത്തത്തിന്‍റെ ആജ്ഞകളോടുള്ള നവ ലിബറല്‍ കേരളത്തിന്‍റെ പ്രതികരണങ്ങളാണ്. നവ ലിബറല്‍ കാലത്ത് പുരോഗതി, മൊബിലിറ്റി, സാമ്പത്തിക വളര്‍ച്ച എന്നിവ സൂചിപ്പിക്കുന്ന ആധുനികതയുടെ വരവ് ഇത്തരത്തിലുള്ള വികസന പദ്ധതികളിലൂടെയാണ്.

മേരിയുടെ സെഫിയയുടെ സൃഷ്ടിയും പ്രേതത്തിന്‍റെ അപരവല്‍ക്കരണവും ഒരു അന്യാപദേശം ആയി ഉപയോഗിക്കാവുന്നതാണ് . കമ്മ്യൂണിസ്റ്റാകുന്നതു കൊണ്ടു മാത്രം ഒരാള്‍ സ്വാഭാവികമായും ജാതി വിരുദ്ധ അല്ലെങ്കില്‍ ഫാസിസ്റ്റ് വിരുദ്ധ അല്ലെങ്കില്‍ ഇസ്ലാമോഫോബിയക്ക് എതിര് നില്‍ക്കുന്ന രാഷ്ട്രീയം സ്വായത്തമാക്കുന്നില്ല എന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒരു അന്യാപദേശം. ഇടതുപക്ഷത്തിനും അപരനെ ആവശ്യമുണ്ട്. ഈ അപരവത്ക്കരണത്തില്‍ ദൃശ്യമാവുന്ന ആദ്യത്തെ അപരനിര്‍മിതി യാഥാസ്ഥിതിക തീവ്ര വലതുപക്ഷ വിഭാഗങ്ങളെക്കുറിച്ചാണ്. രണ്ടാമത്തേത് ന്യൂനപക്ഷ സമുദായത്തിനുള്ളില്‍ ഉണ്ടാകുന്ന നിര്‍മിതികളാണ് – മോശം കമ്മ്യൂണിസ്റ്റ്, മോശം മുസ്ലീം, ഇരയാക്കപ്പെട്ട സ്ത്രീ മുതലായവ.

ഒരു ലിബറല്‍ ജനാധിപത്യത്തില്‍, സമത്വത്തിന്‍റെ ഭാഷ (ആധുനികതയില്‍ നിന്ന് രൂപപ്പെടുത്തിയത്) തരം തിരിവായി മാറുന്നു, അവസരങ്ങളിലൂടെയോ പ്രവേശനത്തിലൂടെയോ പ്രാതിനിധ്യത്തിലൂടെയോ സമത്വം വ്യാപിക്കുന്നുണ്ടെങ്കിലും, അത് ജാതിമനസ്സിനെ പ്രശ്നവത്ക്കരിക്കുന്നില്ല ദക്ഷിണേഷ്യന്‍ സമൂഹത്തെ നിര്‍വചിക്കുന്ന യാഥാര്‍ഥ്യമായ ജാതി അധിഷ്തിതമായിരിക്കുന്നത് വിശുദ്ധി, ദൈനംദിന അക്രമം, മൂര്‍ത്തിവല്‍കരണം തുടങ്ങിയ പരികല്പനങ്ങളിലും പ്രക്രിയകളിലുമാണ്. ശബരിമല വിവാദവുമായി ബന്ധപ്പെട്ട മേല്‍ജാതി ഏകീകരണം ജാതി-വര്‍ഗ-ലിംഗഭേദം എന്ന മാട്രിക്സിനുള്ളില്‍ പൗരത്വത്തിന്‍റെയും വര്‍ഗത്തിന്‍റെയും ഒരു പുതിയ രൂപം സൃഷ്ടിക്കുന്നു.

ഡിജിറ്റല്‍ ഫ്രാങ്കെന്‍സ്റ്റീന്‍
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ശരീരങ്ങളുടെ സാധുത തീരുമാനിക്കാന്‍ ജൈവാധികാരം ശ്രമിക്കുന്നു. ഒരു തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ സത്തയെ മാനുഷിക/വ്യക്തിത്വ സത്തയിലേക്ക് ചുരുക്കുക എന്നത് വ്യക്തിവാദത്തിന്‍റെ പ്രവര്‍ത്തനമാണ് – ഇതാണ് മുതലാളിത്തത്തിന്‍റെ ശ്വാസവും ആത്മാവും. അതുകൊണ്ടാണ് ദക്ഷിണേഷ്യന്‍ സമൂഹങ്ങള്‍ ജാതിയാല്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്നത്. നവോത്ഥാനത്തിന്‍റെ അര്‍ത്ഥതലങ്ങള്‍ എന്ത് എന്ന ചോദ്യത്തിന് പുരോഗതി എന്താണെന്നതിന്‍റെ ആശയവല്‍ക്കരണത്തിന് ജാതിയെ ഒഴിവാക്കാനാവില്ല ; സഹവര്‍ത്തിത്വം, പെരുമാറ്റ രീതികള്‍ അല്ലെങ്കില്‍ ജാതി നവോത്ഥാനത്തെ പോലും നിര്‍വചിക്കുകയും നിര്‍ണ്ണയിക്കുകയും ചെയ്യുന്നു. കേരളത്തിന്‍റെ നവലിബറല്‍ ആധുനികത സൃഷ്ടിക്കുന്ന പുതിയ തരത്തിലുള്ള ജാതി രൂപങ്ങള്‍ എന്തൊക്കെയാണ്?
ഇത്തരത്തില്‍ നവ ലിബറല്‍ മുതലാളിത്തത്തിന്‍റെ യുക്തിബന്ധങ്ങളെ ചേര്‍ത്ത് വായിച്ചാല്‍ വിഴിഞ്ഞം ഹാര്‍ബറിലെ പ്രതിഷേധങ്ങളെ, കെആര്‍എന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളുടെ ചെറുത്തുനില്‍പ്പില്‍ നിന്ന് ഒറ്റപ്പെടുത്താനാകില്ല. തീരദേശത്ത് നിന്ന് മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിക്കുന്നത് ഉപജീവനമാര്‍ഗ്ഗം മാത്രമല്ല, സാമൂഹിക ഐക്യം (സമൂഹം) നഷ്ടപ്പെടുന്നതിനും സാമൂഹിക അധികാരവും വിഭവങ്ങളും സാമൂഹിക മൂലധനങ്ങളും ശോഷിക്കുന്നതിനും ഇടയാക്കും. ഒരു സമുദായത്തിന് നേരെയുള്ള ആക്രമണം, നിലവിലുള്ള തൊഴില്‍ വിപണിയില്‍ നിന്ന് അവരെ തട്ടി മാറ്റുക മാത്രമല്ല, വിദ്യാഭ്യാസം, മെച്ചപ്പെട്ട ആരോഗ്യം, അടിസ്ഥാനപരമായി ഈ ലോകത്ത് ജീവിക്കാനുള്ള പരമാധികാരം ഒരേസമയം തട്ടിയകറ്റുകയും ചെയ്യും. വളര്‍ന്നുവരുന്ന നവോത്ഥാനത്തിന്‍റെ ഫലമായി സമുദായങ്ങള്‍ നിരന്തരം കുടിയൊഴിപ്പിക്കപ്പെടാന്‍ പോകുകയാണെങ്കില്‍, ആ സമുദായങ്ങളിലെ കുട്ടികള്‍ അന്തസ്സോടെ ജീവിക്കാന്‍ ആവശ്യമായ വിദ്യാഭ്യാസം എവിടെ, എങ്ങനെ നേടും?

സംഘര്‍ഷങ്ങള്‍ പലപ്പോഴും അടിച്ചമര്‍ത്തപ്പെട്ട ഉത്ക്കണ്ഠകള്‍ക്കു പുതിയ രൂപം നല്‍കുന്നതായും നമുക്ക് കാണാം. ഉദാഹരണത്തിന്, ശബരിമല വിവാദം ജാതിമതഭേദമെന്യേ യാഥാസ്ഥിതിക വിഭാഗ വോട്ടുകളെ ഏകീകരിക്കുകയുംസിപിഎമ്മിന്‍റെ വോട്ട് വിഹിതത്തെ ബാധിക്കുകയും ചെയ്തു എന്ന് പരക്കെ സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. മേല്‍ വിവരിച്ച രാഷ്ട്രീയ സന്ദര്‍ഭങ്ങളിലൂടെ നമുക്ക് കാണാന്‍ കഴിയുന്നത്, ജാതിയുടെ ഉന്മൂലനമല്ല മറിച്ചു പുതിയ ജാതി രൂപീകരങ്ങള്‍ സൃഷ്ടിക്കുകയും, അത് വഴി പുത്തന്‍ പൗരത്വരൂപങ്ങളെ നിര്‍മ്മിക്കുകയുമാണ്. ഈ പൗരത്വ രൂപങ്ങള്‍ വ്യാപകമായി ഡിജിറ്റല്‍/ നവ മാധ്യമ ഇടങ്ങളില്‍ ആധിപത്യം നേടുന്നതും നാം കാണുന്നുണ്ട്.

ഈ ഭൗതിക യാഥാര്‍ഥ്യങ്ങള്‍ക്കിടയിലും, ജനാധിപത്യത്തെ പുനര്‍നിര്‍വചിക്കാനും തീരുമാനിക്കാനും ശക്തിയുള്ള ഡാറ്റയുടെ ഒരു ലോകമുണ്ട്. ജീവിത നിര്‍ണായകമായ ശക്തി കൈയാളുന്ന അല്‍ഗോരിതങ്ങള്‍. ഇന്‍റര്‍നെറ്റിന്‍റെ അതിശക്തമായ സാന്നിധ്യം മുതല്‍ മൊബൈല്‍ ഫോണ്‍ നമ്പരുകളിലെ ഭരണകൂട അധികാരങ്ങളെക്കുറിച്ചുള്ള രഹസ്യ പരാമര്‍ശം വരെ, ഫ്രാങ്കെന്‍സ്റ്റൈന്‍ നിര്‍മ്മിച്ച കാതലായ സിര കൃത്രിമമാണ്, അതിനാല്‍ അപകടകരമാണ്.

‘The survival and success of surveillance capitalism depends upon engineering collective agreement through all available means while simultaneously ignoring, evading, contesting, reshaping, or otherwise vanquishing laws that threaten free behavioral surplus.” (Zuboff, pg 105)

Google, Meta അല്ലെങ്കില്‍ Cambridge Analytica പോലുള്ള മറ്റ് സ്ഥാപനങ്ങള്‍ നടത്തുന്ന നിരീക്ഷണം വളരെ സൂക്ഷമതലത്തില്‍ ഉള്ളതാണ്, ഇത് ഇത്തരം ഇടങ്ങളുടെ സാമൂഹികവും ജനാധിപത്യപരവുമായ ഘടനയെ ദുര്‍ബലപ്പെടുത്തുന്നു.

“Technical experts in Canada, France, and the Netherlands discovered that the payload data (personal information grabbed from unencrypted Wi-F- transmissions by Google) includes names, telephone numbers, credit information, passwords, messages, e-mails, and chat transcripts, as well as records of online dating, pornography, browsing behavior, medical information, location data, photos, and video and audio files. They concluded that such data packets could be stitched together for a detailed profile of an identifiable person.” (Zuboff, pg 143)

സാമൂഹ്യ മാധ്യമങ്ങളിലെ പ്രൊഫൈലുകളെ സൂക്ഷമമായി നിരീക്ഷിക്കുന്നതിലൂടെ ലഭിക്കുന്ന ഈ വിവര സഞ്ചയം മനുഷ്യന്‍റെ തന്നെ ശ്രദ്ധയെ അപഹരിക്കാനും, ഒതുക്കുവാനും ഉപയോഗപ്പെടുത്തുന്നു. ഈ behavior surplus പിടിച്ചെടുക്കുകയും അവയെ വില്‍പ്പനയിലേക്ക് മാറ്റുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. പേലോഡ് ഡാറ്റ വില്‍ക്കാന്‍ മാത്രമല്ല, തിരഞ്ഞെടുപ്പ് പോലുള്ള എഞ്ചിനീയറിംഗ് ജനാധിപത്യ സംവിധാനങ്ങള്‍ക്കും, ഒളിഞ്ഞുനോക്കാനും തടവിലാക്കാനും ഭരണകൂടം സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുമ്പോള്‍ ഇത് കൂടുതല്‍ അപകടകരമാണ്.

ഫ്രാങ്കെന്‍സ്റ്റീന്‍ നീട്ടിയ പരീക്ഷണ ചിന്താശകലത്തിന്‍റെ പ്രധാന ധമനിയില്‍ നിന്ന് താഴേക്ക് ഒഴുകാന്‍ ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥ, ഭക്ഷ്യപ്രതിസന്ധി, ആഗോള മാന്ദ്യം, കേരളത്തിന്‍റെ വിചിത്രമായ പ്രതിസന്ധി തുടങ്ങിയ പല സന്ദിഗ്ധ സാദ്ധ്യതകള്‍ നിലനില്‍ക്കുമ്പോള്‍ , അതിജീവനത്തിന്‍റെ വഴികളെക്കുറിച്ച് ചിന്തിക്കുകയും നമുക്ക് ചുറ്റുമുള്ള പ്രേതങ്ങള്‍ പറയുന്നത് ശ്രദ്ധിക്കുകയും വേണം. .

Shelly, Mary. Frankenstein or The Modern Prometheus. Martino Fine Books. 2016.

Zuboff, Shoshana. The Age of Surveillance Capitalism. Hachette Book Group. 2019.

Marx, Karl. Das Kapital. Edited by Friedrich Engels, Regnery Publishing, 1996.

Foucault, Michel. History of Sexuality, Volume 1. Vintage Books Edition. 1980.

Bourdieu, Pierre. Forms of Capital: General Sociology, Volume 3: Lectures at the Collège de France 1983 – 84. 1986.

ആഭാ മുരളീധരൻ

 

 

 

 

 

 

ജെൻഡർ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദധാരിയും  ഡോക്യുമെന്ററി ഫോട്ടോഗ്രാഫറുമാണ്.  ജാതി, ലിംഗഭേദം, ഭരണം തുടങ്ങിയ മേഖലകളിൽ ഗവേഷണം നടത്തുന്നു.

 

COMMENTS

COMMENT WITH EMAIL: 0