Homeവാസ്തവം

ജീവിതമായിരിക്കണം സിനിമ

പുതിയ കാലത്ത് ശരീരത്തെക്കുറിച്ചുള്ള കാഴ്ചയും കാഴ്ചപ്പാടും മാറിയായിട്ടുണ്ടന്നുള്ളതു തര്‍ക്കമില്ലാത്ത കാര്യമാണ്. നമ്മുടെ ജീവിതത്തിന്‍റെ നേര്‍ പ്രതിഫലനം സിനിമയില്‍ കാണാമെന്നിരിക്കെ സിനിമയില്‍ കാണുന്നതൊന്നും നാം ഉള്‍ക്കൊള്ളുന്നില്ല എന്നതും ചൂണ്ടിക്കാണിക്കേണ്ടതുണ്ട്.മേനിയുടെ നഗ്നതയില്‍ ഒരു കാര്യജീവിതത്തിലാണ്. നമ്മെ പറഞ്ഞു പഠിപ്പിച്ച ധാരാളം സിനിമകള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. വിദേശ സിനിമകളും ഇന്ത്യന്‍ സിനിമകളും മലയാളസിനിമകളും ശരീരബോധത്തില്‍ മൂന്നു തട്ടിലാണ് നില്‍ക്കുന്നതെന്ന് മനസ്സിലാക്കുവാന്‍ വലിയ വിഷമമൊന്നുമില്ല.പൂര്‍ണ്ണ നഗ്നയായ ഒരു സ്ത്രീയെ ഈ മൂന്നു സിനിമകളിലും കാണിക്കുന്നതു മൂന്നുതരത്തിലാണ്.അതു നമ്മള്‍ മലയാളികള്‍ കാണുന്നതും ഉള്‍ക്കൊള്ളുന്നതും മൂന്നുതരത്തിലുമാണ്.സിനിമയിലെ നായകന്‍ നായികയെ കാണുന്നതിലും വ്യത്യാസമുണ്ട് ട്ടോ.

മലയാള തമിഴ് നായകന്മാര്‍ മുഴുവന്‍ ഡ്രസ്സോടെയും നായികയെ കാണുമ്പോഴും അവരുടെ നോട്ടം നായികയുടെ ആകാരവവടിവിലായിരിക്കും.ദീപിക പതാന്‍ ചെയ്തപ്പോള്‍ അതു കാണുന്നവരൊന്നും അവരുടെ വസ്ത്രത്തിലെക്കൂ നോക്കില്ല എന്നു കരുതാനാണെനിക്കിഷ്ടം. വസ്ത്രത്തിനകത്തെക്കും. വസ്ത്രം നമുക്കാവശ്യത്തിനു ധരിക്കാനുള്ളതാണ്.മറ്റുള്ളവരുടെയ ബോധത്ത്തിനനുസരിച്ചു ധരിക്കാനുള്ളതല്ല. സിനിമാലോകതുമാത്രമാണ് വസ്ത്രാധാരണത്തിനും വിവാഹത്തിനും വിവാഹമോചനത്തിനും സ്വന്തം തീരുമാനമെടുക്കുന്ന പെണ്ണുങ്ങളെ കാണാന്‍ കിട്ടുകയുള്ളൂ. കാര്യങ്ങള്‍ സ്വയം തീരുമാനിക്കാന്‍ കഴിയുന്ന പെണ്ണുങ്ങളുടെ നാടാണ് ഇന്നെന്‍റെ സ്വപ്നം. അതും സിനിമയില്‍ മാത്രമായൊതുങ്ങുമോ ആവോ! പക്ഷെ ഒരുകാര്യം നാം മനസ്സിലാക്കേണ്ടതുണ്ട്. സിനിമയല്ല ജീവിതം. ജീവിതമായിരിക്കണം സിനിമ. അപ്പോള്‍ ആദ്യം പകര്‍ത്തേണ്ടത് ജീവിതത്തിലാണ്.

ഡോ.ജാന്‍സി ജോസ്

 

 

 

 

 

COMMENTS

COMMENT WITH EMAIL: 0