Homeചർച്ചാവിഷയം

മനുഷ്യനും പൗരനും ആദിവാസിക്കുമിടയില്‍

പാപോരി ബോറ

15 ജൂലായ് 2004-ന് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ നടന്ന ഒരു പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ ലേഖനമെഴുതുന്നത്. വടക്കുകിഴക്കന്ഇന്ത്യയിലെ സായുധ സ്വതന്ത്രവാദികളുടെ ഒരു കൂട്ടായ്മയായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മ്മിയിലെ ഒരു പോരാളിയാണെന്ന സംശയത്തിന്‍റെ പുറത്ത് മിതി ഗോത്ര വിഭാഗത്തിലെ ചെറുപ്പക്കാരിയായ ഥംഗ്ജം മനോരമ പ്രക്ഷോഭങ്ങളെ ചെറുക്കുന്ന അസ്സം റൈഫിള്‍സ് എന്ന പാരാമിലിറ്ററി പട്ടാളക്കാരാല്‍ ബലാത്സംഗം ചെയ്യപ്പെടുകയും കസ്റ്റഡി മരണത്തിനിരയാവുകയും ചെയ്തു. ഇതിനെതിരെയുള്ള പ്രതിഷേധത്തിനിടെ ശ്രദ്ധേയമായ ഒരു സംഭവമുണ്ടായി. ഒരു കൂട്ടം സ്ത്രീകള്‍ നഗ്നരായി ‘ഇന്ത്യന്‍ ആര്‍മി റേപ്പ് അസ്’ എന്നെഴുതിയ ബാനര്‍ഉയര്‍ത്തിപ്പിടിച്ചാണ് അന്ന് പ്രതിഷേധിച്ചത് .

ഇന്ത്യയുടെ വടക്കു കിഴക്കന്മേഖല പതിറ്റാണ്ടുകളായി തദ്ദേശ-ദേശീയ സായുധ പ്രക്ഷോഭങ്ങള്‍ നടക്കുന്നിടമാണ്. ഇന്ത്യയില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള തദ്ദേശീയ പ്രക്ഷോഭങ്ങള്‍, 1947-ല്‍ കൊളോണിയല്‍ ബ്രിട്ടീഷില്‍ നിന്നും ഭരണം ഇന്ത്യയ്ക്ക് കൈമാറ്റം ചെയ്തതു തുടങ്ങിയതാണ്. തദ്ദേശിയരുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഈ സമരങ്ങള്‍ക്കെതിരെയുള്ള ഇന്ത്യന്ദേശരാഷ്ട്രത്തിന്‍റെ പട്ടാള തിരിച്ചടി, വടക്കുകിഴക്കന്മേഖലയെ സ്വതന്ത്രാനന്തര ഇന്ത്യയിലെ പട്ടാളാധിപത്യ ഇടമാക്കി മാറ്റി. 1990കളോടെ എല്ലാ 10 പേര്‍ക്കും ഒരു സായുധ പട്ടാളക്കാരന്എന്ന നിലയിലെത്തി കാര്യങ്ങള്‍. വടക്കുകിഴക്കന്മേഖലയിലും സമാധാനശ്രമങ്ങള്‍ക്ക് ഈയൊരു സാഹചര്യം വെല്ലുവിളിയായി തീര്‍ന്നു.

വടക്കുകിഴക്കന്മേഖലയിലെ നിലനില്ക്കുന്ന നിയമ വ്യവസ്ഥയുടെ ഒരു വിരോധാഭാസം എന്നത്, ജനാധിപത്യത്തിനു വേണ്ടിയുള്ള സമരങ്ങളും, ഈ സമരങ്ങളെ അടിച്ചമര്‍ത്തുന്ന പ്രവര്‍ത്തനങ്ങളും നടക്കുന്നത് ഒപ്പത്തിനൊപ്പമാണ് എന്നതാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഭരണഘടനേതരമായ അടിയന്തര സാഹചര്യങ്ങള്‍ക്കാവശ്യമായി വരുന്ന, എന്ന അവകാശവാദത്തോടു കൂടിയുള്ള പല നിയമങ്ങളും ഈ മേഖലയില്‍ ബാധകമാക്കിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ആര്‍മട് ഫൊഴ്സസ് സ്പെഷ്യല്‍പവര്‍സ് ആക്ട് അഥവാ എ.എഫ്.എസ്.പി.എ. ഇതിന്‍റെ മൂന്നാം ഭാഗത്ത് വിശദീകരിച്ചതുപ്രകാരം പൗരാവകാശ സംരക്ഷണത്തിന്‍റെ പേരില്ചില പ്രദേശങ്ങളെ പ്രശ്നബാധിത മേഖലകളാക്കി പ്രഖ്യാപിക്കാനുള്ള അധികാരം സായുധസേനയ്ക്കുണ്ട്. എന്തായാലും പ്രക്ഷോഭങ്ങളെയും സമരങ്ങളെയും അടിച്ചമര്‍ത്താന്‍ എന്ന പേരില്‍ സായുധസേനയ്ക്ക് നല്കിയ വിപുലമായ അധികാരം പൗരാവകാശ ലംഘനങ്ങളിലാണ് അവസാനിക്കുന്നത്. ആയുധങ്ങളോ സ്ഫോടകവസ്തുക്കളോ വെടിമരുന്നുകളോ കൈവശമുണ്ടെന്ന് സംശയം തോന്നിയാല്വാറന്‍റ് പോലുമില്ലാതെ വീടുകള്‍ പരിശോധിക്കാനും വ്യക്തികളെ അറസ്റ്റ് ചെയ്യാനും തങ്ങളുടെ അധികാരം അത്തരം വ്യക്തികളുടെ മേല്‍പ്രയോഗിക്കാനും എ.എഫ്.എസ്.പി.എ. സായുധസേനയ്ക്കു അനുവാദം കൊടുക്കുന്നു. വെടിവെക്കാനും പൗരരെ കൊല്ലാനുമുള്ള അസാധാരണ അധികാരം അത് സേനയ്ക്ക് നല്കുന്നു.
മനോരമയുടെ കൊലപാതകത്തെ തുടര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും എന്നാല്‍ ആസാം റൈഫിള്‍സ്, ആ കമ്മിറ്റിയുമായി സഹകരിക്കാന്‍ സമ്മതിക്കുകയും ചെയ്തു. എ.എഫ്.എസ്.പി.എ.-യ്ക്ക് പ്രത്യേക അധികാരങ്ങള്‍ നല്കുന്ന വ്യവസ്ഥ തന്നെയാണ് നീതിയുടെ ഈ അവഹേളനത്തിനു കാരണമായത്. മനോരമക്ക് കിട്ടേണ്ട നീതിയുടെ നിരാകരണവും ഈ അനീതി സാധ്യമാക്കിയ നിയമവും മണിപ്പൂരില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഇംഫാലില്‍ എ.എഫ്.എസ്.പി.എ, പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ‘ഇന്ത്യന്‍ ആര്‍മി റേപ് അസ്സ്’ എന്ന ബാനര്‍ ഉയര്‍ത്തിപ്പിടിച്ച് നഗ്നരായി ഒരുകൂട്ടം സ്ത്രീകള്‍ ആസാം റൈഫിള്‍സിന്‍റെ മുമ്പിലൂടെ മാര്‍ച്ച് ചെയ്തത്.
മണിപ്പൂരിലെ പ്രതിഷേധത്തിന്‍റെ വിശകലനത്തില്‍ മുന്നിട്ടുനില്ക്കുന്നത് നിയമത്തിന്‍റെയും മനുഷ്യാവകാശത്തിന്‍റെയും ഭാഷയാണ്. നീതി ലംഘനത്തിനെതിരെയുള്ള ആശയറ്റ പ്രതിഷേധമാര്‍ഗ്ഗമായി ദി ഏഷ്യന്ന്സെന്‍റ്ര് ഫോര്‍ ഹ്യൂമന്‍റൈറ്റ് ഇംഫാലിലെ സമരത്തെ അടയാളപ്പെടുത്തുന്നു. അടയാളപ്പെടുത്തല്‍പ്രകാരം പ്രതിഷേധിച്ച സ്ത്രീകള്‍ മനുഷ്യാവകാശത്തിനു വേണ്ടി സമരം ചെയ്യുന്നവരായി വ്യാഖ്യാനിക്കപ്പെടുന്നു. എന്നാല്‍ നിയമത്തിന്‍റെ ചട്ടക്കൂട്ടില്‍ വാര്‍ത്ത മനുഷ്യാവകാശത്തിന്‍റെ ഈ ഭാഷ ഈ സ്ത്രീകളുടെ സമരത്തെ വിശകലനം ചെയ്യാന്‍ അപര്യാപ്തമാണ്. ആര്‍മട് ഫോഴ്സസ് സ്പെഷ്യല്‍ പവര്‍സ് ആക്ട് (എ.എഫ്.എസ്.പി.എ) എന്ന നിയമത്തിലേക്ക് നയിച്ച് വടക്കുകിഴക്കരെ അപൂര്‍ണ്ണരായ പൗരരാക്കി തീര്‍ത്ത്, ഇന്ത്യന്ദേശീയ വ്യവഹാരത്തെ അത് അഭിസംബോധന ചെയ്യുന്നില്ല. പൗരത്വത്തെ ഇളക്കമില്ലാത്ത ഒന്നായി മനസ്സിലാക്കുക വഴി ദേശീയ വ്യവഹാരം ചില പ്രശ്നങ്ങളേയും സമൂഹങ്ങളെയും അപരരാക്കി മാറ്റുന്നു. ഇംഫാലിലെ പ്രതിഷേധം കേന്ദ്രമാക്കിയ മനോരമയുടെ ലിംഗ നിര്‍മ്മിത ശരീരം വടക്കുകിഴക്കിന്‍റെ അപൂര്‍ണ്ണ പൗരത്വ ചരിത്രത്തിന്‍റെ അടയാളങ്ങള്‍ പേറുന്ന ഒന്നാണ്. ഇത് അഭിസംബോധന ചെയ്യാത്ത പക്ഷപാതം മനസ്സിലാക്കി ദേശീയ ചരിത്രത്തെ വിമര്‍ശന വിധേയമാക്കുന്ന ഒരു പോസ്റ്റ് ഫെമിനിസ്റ്റ് വിശകലന രീതിയാണ് ഈ ലേഖനത്തില്‍ ഉപയോഗിച്ചിട്ടുള്ളത്.
വ്യാപകമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് 2004-ല് ആര്‍മ്ട് ഫൊഴ്സസ് സ്പെഷ്യല്‍പവര്‍സ് ആക്ട് അവലോകനം ചെയ്യാനായി നിയമിക്കപ്പെട്ട കമ്മിറ്റി അതില്‍ ഭേദഗതികള്‍ കൊണ്ടുവരാനും മനുഷ്യാവകാശതത്വങ്ങളുമായി ഒത്തുപോകുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്താനും ശുപാര്‍ഷ ചെയ്യുകയുണ്ടായി. എന്നാല്‍ഇത്തരം ശുപാര്‍ഷകള്‍ ഫലമൊന്നുമുണ്ടാക്കിയില്ല എന്ന് മനസ്സിലാക്കാം. ആംനെസ്ടി ഇന്‍റര്‍നാഷണല്‍, ഹ്യൂമന്‍റൈറ്റ്സ് വാച്ച്, തുടങ്ങിയ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ആര്‍മ്ട് ഫോഴ്സസ് സ്പെഷ്യല്‍പവര്‍സ് ആക്ടിന്‍റെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവച്ചിരുന്നു. ബ്രിട്ടീഷ് കൊളോണിയല്‍ നിയമങ്ങളുടെ തുടര്‍ച്ചകളായാണ് ഇന്ന് പല നിയമങ്ങളും ഇന്ത്യന്ദേശീയവ്യവഹാരത്തിന്‍റെ ഭാഗമായി ഉണ്ടാകുന്നത്. ഇന്നര്‍ലൈന്‍റെഗുലേഷന്‍ സ്ഥാപിച്ചതിലൂടെ കുന്നിലും സമനിരപ്പിലുമായി വസിക്കുന്ന തദ്ദേശീയ വിഭാഗക്കാരും മറ്റുള്ളവരുമായുള്ള സമ്പര്‍ക്കങ്ങളില്ലാതാവുകയും അവര്‍ അരികുവല്ക്കരിക്കപ്പെടുകയും ചെയ്തു. അങ്ങിങ്ങായി ചിതറിക്കിടക്കുന്ന വിഭാഗക്കാരെ മുതലാളിത്ത തത്വങ്ങളും ഉദാര രാഷ്ട്രീയവും അവരെ കഴിവില്ലാത്തവരും ആധുനീകരിക്കാമ്പറ്റാത്തവരുമായി നിര്‍മ്മിച്ചു. ഇതിന്‍റെ തുടര്‍ച്ചയാണ് ദേശീയത വ്യവഹാരം നിര്‍മ്മിച്ച നിയമങ്ങളിലും കാണാമ്പറ്റുക.
ദേശരാഷ്ട്രത്തിന്‍റെ ചരിത്രം, ഈ ഓറിയന്‍റല്‍നിര്‍മ്മിതിയെ പൊളിക്കാതെ വടക്കുകിഴക്കിനെ അവിടെ നിവസിക്കുന്നവരെ, മറ്റൊരു നാഗരികതയുടെ ഭാഗമാക്കിയാണ് മനസ്സിലാക്കിയത്. ഒറ്റൊരു ഇന്ത്യ എന്ന ദേശീയ വ്യവഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റാത്ത തരത്തിലുള്ള വ്യത്യാസങ്ങള്‍ പേറുന്നവരായി വടക്കുകിഴക്കള്‍. ഒറ്റൊരു ഇന്ത്യക്ക് വേണ്ടിയുള്ള ദേശീയ വ്യവഹാരത്തിന്‍റെ അമിതാഭിനിവേശം വടക്കുകിഴക്കരെ അപരരാക്കി. ഏകത്വത്തില്‍ എത്തുന്ന നാനാത്വത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റാത്തവരാക്കി.
പുനരവലോകന കമ്മിറ്റിയും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും എ.എഫ്.എസ്.പി.എ ഭരണഘടന അനുശാസിക്കുന്ന സിവില്‍ ക്രിമിനല്‍ തത്വങ്ങളെ മറികടക്കുന്നു എന്നും, അതിനാല്‍ ആ നിയമം പിന്‍വലിക്കുക എന്നതാണ് പരിഹാരം എന്നുമാണ് അഭിപ്രായപ്പെടുന്നത്. എന്നാല്‍ രണ്ടു നിലപാടുകളും സ്ഥാപിക്കുന്നത് നിയമം പൗരനെയും മനുഷ്യനെയും സംരക്ഷിക്കണമെന്നാണ്. എന്നാല്‍ നിയമവും പൗരയും ഉണ്ടായിവരേണ്ട ഒന്നാണെന്നും സ്ഥിരമായ മാറ്റങ്ങള്‍ക്ക് വിധേയമല്ലാത്തതല്ല എന്നും ഈ നിലപാടുകള്‍ മനസ്സിലാക്കുന്നില്ല. പൗര എന്നത് നിയമത്തിനു പുറത്തല്ല എന്നും അതിനാല്‍ നിര്‍മ്മിതമാണെന്നും യഥാര്‍ത്ഥ പൗര ആരാണെന്ന് നിര്‍ണ്ണയിക്കുന്നതില്‍ നിയമത്തിനു പങ്കുണ്ടെന്നുമുള്ളത് ഇവിടെ കാണാതെ പോകുന്നു. ആര്‍മ്ട് ഫൊഴ്സസ് സ്പെഷ്യല്‍പവര്‍സ് ആക്ട് പോലൊരു നിയമം സാധ്യമായതെങ്ങനെ എന്ന ചോദ്യം ഇവിടെ ഉന്നയിക്കപ്പെടുന്നില്ല എന്നതുകൊണ്ടുതന്നെ മണിപ്പൂര്‍ പ്രതിഷേധം ഉയര്‍ത്തുന്ന രാഷ്ട്രീയ വെല്ലുവിളികള്‍ അര്‍ത്ഥങ്ങള്‍ മനസ്സിലാക്കാതെ പോകുന്നു.
ദേശരാഷ്ട്രങ്ങള്‍ സാങ്കല്പിക സമുദായങ്ങളാണെങ്കില്‍ മാതൃക പൗരര്‍ ആരായിരിക്കണം എന്നും ഈ സങ്കല്പം നിഷ്കര്‍ഷിക്കുന്നുണ്ട്. ആ മാതൃക സങ്കല്പത്തി ല്‍നിന്നും വ്യതിചലിക്കുന്നവര്‍ അപൂര്‍ണ്ണ പൗരരാകുന്നു. വടക്കുകിഴക്കര്‍ എന്നത് അപൂര്‍ണ്ണരാകുന്നത് ഇങ്ങനെയാണ്. ഈ മാതൃക സങ്കല്പ്പത്തിനനുസരിച്ച് വടക്കുകിഴക്കര്‍ കുടിയേറ്റക്കാരായി മാറുന്നു. കൊളോണിയല്‍ ദേശീയ വ്യവഹാരം ഇന്ത്യയേയും വടക്കുകിഴക്കിനേയും വിപരീത ദുരന്തങ്ങളായി നിര്‍മ്മിക്കുകയും വടക്കുകിഴക്കര്‍, ആര്യന്‍ ഇന്ത്യയുടെ മംഗോളിയനുമായി അപരരാക്കപ്പെടുന്നു. ഇന്ത്യ ജാതി/മത തരംതിരിവുകളോടെ മനസ്സിലക്കപെടുമ്പോള്‍, വടക്കുകിഴക്കര്‍ അടയാളപ്പെടുന്നത് ചൈനയില്‍ നിന്നും തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നും കുടിയേറിയ മംഗോളിയന്‍ വംശജരായിട്ടാണ്. സാംസ്കാരിക തലത്തില്‍, ഇന്ത്യന്‍ എന്ന് സ്വയം പ്രതിനിധാനം ചെയ്യാന്‍ അവര്‍ക്ക് പറ്റാതെ വരുന്നു.
ഈ പ്രദേശത്ത് നടക്കുന്ന സ്വതന്ത്ര പ്രക്ഷോഭങ്ങള്‍ ഈ വ്യത്യാസത്തെ അംഗീകരിക്കുകയും അതിനോട് പ്രതികരിക്കുകയും ചെയ്യുന്നത്, ഇന്ത്യയില്‍നിന്നും വ്യത്യസ്തമായ ഒരു ചരിത്രം തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെട്ടു കൊണ്ടാണ്. നാഗ സ്വതന്ത്ര പ്രക്ഷോഭങ്ങള്‍ പ്രഖ്യാപിക്കുന്നത് അവര്‍ ഇന്ത്യക്കാരല്ല മറിച്ച് മറ്റൊരു ദേശീയതയുടെ ഭാഗമാണെന്നാണ്. ഇതിനോടുള്ള ഇന്ത്യയുടെ പട്ടാള പ്രതികരണം ആ പ്രദേശത്തെ ആന്‍റി സ്റ്റേറ്റ് ആക്കി മാറ്റുന്നു, വടക്ക് കിഴക്ക് ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് അങ്ങനെ ഭീഷണിയാകുന്നു. ദേശവിരുദ്ധരുടെ, പേടിക്കേണ്ടവരുടെ ഇടമായി വടക്ക് കിഴക്ക് മാറുന്നു. വടക്കുകിഴക്ക് എന്നത് ഇന്ത്യയുടെ വടക്കു കിഴക്കായി. എന്നാല്‍ വടക്കുകിഴക്കന്‍ ഇന്ത്യനായില്ല. ദേശീയ സങ്കല്പം വടക്കുകിഴക്കിനെ രാഷ്ട്രീയപരമായോ സാംസ്കാരികമായോ ജ്ഞാനപരമായോ ഇന്ത്യന്‍ ആയി കാണുന്നില്ല.
ഇന്ത്യന്‍ പൗര എന്ന നിര്‍മ്മിതിയുടെ അടിസ്ഥാനം, അതിനു പുറത്തുനിന്നുള്ളവരുമായുള്ള അതിനുള്ള വ്യത്യാസം മാത്രമല്ല മറിച്ച് അതിനുള്ളില്‍ ഉള്ളവരുടെ ഇടയില്‍ സങ്കല്പ്പിക്കപ്പെടുന്ന സമാനതകളുങ്ങളുമാണ്. വടക്കുകിഴക്കര്‍ ഇന്ത്യയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിന്‍റെ ഭാഗമല്ലതാനും. ഈയൊരു സ്ഥാനമാണ്, സ്ഥാനമില്ലായ്മയാണ്, പുറത്തും അകത്തുമുള്ള അവസ്ഥയാണ് ഒരേ സമയത്ത് ഉള്‍പ്പെടുത്തുകയും ഒഴിവാക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് വടക്കുകിഴക്കരെ അപൂര്‍ണ്ണ പൗരരാക്കി മാറ്റുന്നത്.
കൊളോണിയല്‍ കാലഘട്ടത്തിലെ ഇന്നര്‍ലൈന്‍റെഗുലേഷന്‍ പോലുള്ള നിയമങ്ങളും, കൊളോണിയലാനന്തര കാലത്തെ ആര്‍മ്ട് ഫൊഴ്സസ് സ്പെഷ്യല്‍പവര്‍സ് ആക്ട് പോലുള്ള നിയമങ്ങളും വടക്കുകിഴക്കരെ അപൂര്‍ണ്ണര്‍ എന്ന് അടയാളപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ആര്‍മ്ട് ഫൊഴ്സസ് സ്പെഷ്യല്‍ പവര്‍സ് ആക്ട്-നെതിരെയുള്ള പ്രതിഷേധം കേവലമൊരു നിയമത്തിനെതിരെ ഉള്ളതല്ല, മറിച്ച് പ്രക്ഷുബ്ധമായ ഒരു ചരിത്രത്തോടുള്ളതാണ്. വര്‍ഗ്ഗവിവേചനത്തിനിരയാക്കപ്പെട്ട ശരീരം കൂടിയാണ് മനോരമയുടേത്. ലിംഗരാഷ്ട്രീയം പേറുന്ന ഒന്ന് മാത്രമല്ല അത്.
സ്ത്രീകളുടെ താല്പര്യങ്ങള്‍ക്ക് ഒരു സ്ഥാനവും കല്പ്പിക്കാത്ത അധികാരവ്യവസ്ഥകള്‍ക്കിടയില് (ഇന്ത്യന്ദേശരാഷ്ട്രവും തദ്ദേശീയ സ്വതന്ത്രസംഘടനകളും) കുടുങ്ങിയവരാണ് വടക്കുകിഴക്കന്‍ സ്ത്രീകള്‍. പട്ടാളവല്ക്കരണത്തിലൂടെയുള്ള നിരന്തര പൗരാവകാശ ലംഘനങ്ങള്‍ സ്ത്രീകളുടെ അവകാശലംഘനങ്ങളെ അദൃശ്യമാക്കുന്നുണ്ട്.
ബീജിംഗ് പ്ലാറ്റ്ഫോറം ഫോര്‍ ആക്ഷന്‍, യുനൈറ്റട് നേഷന്‍സ് വേള്‍ഡ് കോണ്‍ഫറന്‍സ് ഓണ്‍ വിമെനില്‍ പറഞ്ഞത് വടക്കുകിഴക്കിന്‍റെ സായുധ പ്രക്ഷോഭങ്ങളുടെ വെളിച്ചത്തില്‍ സ്ത്രീകളുടെ അവകാശം മനുഷ്യാവകാശമായി തിരിച്ചറിയേണ്ടതുണ്ടെന്നതാണ്. പശ്ചാത്യ ജനാധിപത്യ വ്യവഹാരങ്ങളും മുഖ്യധാരാ ഫെമിനിസ്റ്റ് ചരിത്രങ്ങളും പൊതു/സ്വകാര്യ ദ്വന്ദത്തെയും അതുണ്ടാക്കുന്ന പൊതുഇടം പുരുഷന്മാരുടെ സ്വകാര്യ ഇടം സ്ത്രീകളുടേത് എന്ന് വിഭജനത്തേയും വിമര്‍ഷിച്ചിട്ടുണ്ട്. പൗരര്‍ എന്നത് പലപ്പോഴും പുരുഷന്മാരുടെ ഇടമായി മനസ്സിലാക്കപ്പെടുന്നു. പാശ്ചാത്യ ഫെമിനിസ്റ്റ് തിയറി പൊതു/സ്വകാര്യ ദ്വന്ദ്വത്തെ അപ നിര്‍മ്മിക്കുന്നുണ്ടെങ്കിലും വ്യക്തികളെ സമൂഹങ്ങളെ വംശീയാടിസ്ഥാനത്തില്‍ അപരിഷ്കൃതരാക്കി മാറ്റുന്ന പ്രകൃതി/ രാഷ്ട്രീയ ദ്വന്ദ്വത്തെ അത് വിമര്‍ഷന വിധേയമാക്കുന്നില്ല. വടക്കുകിഴക്കര്‍ ആധുനികരല്ലാത്തവരായാണ് നിര്‍മ്മിക്കപ്പെടുന്നത്. അതിനാല്‍ വടക്കുകിഴക്കന്‍ സ്ത്രീകളുടെ പ്രതിഷേധത്തെ മനസ്സിലാക്കാന്‍ ന്യൂറോ കേന്ദ്രിതമായ മനുഷ്യാവകാശത്തിലൂന്നിക്കൊണ്ടുള്ള കാഴ്ചപ്പാട് പര്യാപ്തമല്ല. മനോരമയുടേത് വംശീയവത്കരിച്ച ശരീരം കൂടിയാണ്. ഹിംസ നടന്നത് മനോരമയുടെ സ്ത്രീശരീരത്തില്‍ മാത്രമല്ല അപൂര്‍ണ്ണമാക്കപ്പെട്ട ശരീരത്തില്‍ കൂടിയാണ്. എ.എഫ്.എസ്.പി.എയും ഇതിനെ സംരക്ഷിക്കുന്ന ചരിത്രവുമാണ് ആ ഹിംസയ്ക്ക് കാരണം. സ്ത്രീകളുടെ അവകാശം മനുഷ്യാവകാശമാണ് എന്ന് മനസ്സിലാക്കലിലൂടെ മനോരമയുടെ ശരീരമോ അതുയര്‍ത്തിയ പ്രതിഷേധമോ മനസ്സിലാക്കാന്‍ കഴിയില്ല . വടക്കുകിഴക്കന്‍ സ്ത്രീ വായനകള്‍ ഇത്തരം ലംഘനവത്കരണങ്ങളെ ചെറുക്കുന്നുണ്ട്. എച്ച്. കന്‍ഹയ് ലാലിന്‍റെ നാടകം പെബറ്റ് (1975) ഒരു പൂച്ചയില്‍ നിന്നും തന്‍റെ മക്കളെ സംരക്ഷിക്കുന്ന അമ്മ പക്ഷിയായ പെബെറ്റിനെ കുറിച്ചുള്ള ഫോക് കഥ ആസ്പദമാക്കിയുള്ളതാണ്. ഈ നാടകം യു.എന്‍.എല്‍.എഫ്-ന്‍റെ സ്താപനത്തിലേക്ക് നയിച്ചു. പെബെറ്റ് എന്ന നാടകത്തില്‍ പൂച്ച ഒരു വൈഷ്ണവ പൂജാരിയാണ്. അത് കുട്ടികളെ അമ്മമാരില്‍ നിന്നും അകറ്റുന്നു. യാഥാര്‍ത്ഥ്യം മനസ്സിലാക്കി മക്കള്‍ അമ്മമാരുടെ അടുത്തേക്ക് തിരിച്ചു പോകുമ്പോള്‍ നാടകം അവസാനിക്കുന്നു. ഇന്ത്യന്ദേശീയതയെ ചെറുക്കുന്ന മിതി ദേശീയതയുടെ നന്മയെ കുറിക്കുന്ന ഒന്ന് കൂടിയാണ് ഈ നാടകം. എന്നാലല്‍ ഇന്ത്യന്ദേശീയത ആയാലും രണ്ടും സ്ത്രീയെ അമ്മയായി ചുരുക്കുന്നു. അവരുടെ ലൈംഗികത പ്രത്യുല്പാദനത്തിന് വേണ്ടിയുള്ളതാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. ഇത്തരം ദേശീയതയുടെ പശ്ചാത്തലത്തിലാണ് ഒരു കൂട്ടം മധ്യവയസ്കരായ സ്ത്രീകളുടെ നഗ്നരായി കൊണ്ടുള്ള സമരം മനസ്സിലാക്കേണ്ടത്.
സമരത്തില്‍ രൂപവും ഭാഷയും പ്രധാനമല്ല. എന്നാല്‍ ഉര്‍വശി ബൂട്ടാലിയയുടെ വിശകലനം അതിനാല്തന്നെ വിമര്‍ഷിക്കപ്പെട്ടിട്ടുണ്ട്. ദേശീയ വായനകള്‍ സ്ത്രീകളെ അമ്മമാരും ഭാര്യമാരുമായി ചുരുക്കുമ്പോള്‍ വടക്കുകിഴക്കരായ ഫെമിനിസ്റ്റുകള്‍ അതിനെ വിമര്‍ഷിച്ചിട്ടുണ്ട്. ഡോളി കികോണ്‍ (2005) പറയുന്നത് സ്ത്രീകളുടെ പ്രതിഷേധങ്ങള്‍ സാമൂഹിക ഇടപെടലുകളായി അടയാളപ്പെടുന്നുണ്ടെങ്കിലും രാഷ്ട്രീയ ഇടപെടലുകളായി രേഖപ്പെടുത്തുന്നില്ല എന്നാണ്. മാതൃത്വരാഷ്ട്രീയത്തെ വിശകലനം ചെയ്തുകൊണ്ട് സമീര്‍കുമാര്‍ദാസ് പറയുന്നത് രാഷ്ട്രീയമാതൃത്വം വടക്കുകിഴക്കന്‍ രാഷ്ട്രീയത്തില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്കൊരു വഴി തുറന്നുകൊടുക്കുന്നു എന്നാണ്. ഇത്തരമൊരു വാദം ഉദാര ഫെമിനിസ്റ്റ് ചിന്തയില്‍ നിന്നും വ്യതിചലിക്കുന്നുണ്ടെങ്കിലും മാതൃത്വത്തിന്‍റെ പുനര്‍നിര്‍വചനം സ്ത്രീ എന്ന കര്‍ത്യത്വത്തിന്‍റെ അര്‍ത്ഥത്തെ പരിമിതപ്പെടുത്തുന്നുണ്ട്. രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്ക് പങ്കെടുക്കണമെങ്കില്‍ അവര്‍ അമ്മമാരാകണം എന്ന ധ്വനി അതിലുണ്ട്. മറ്റൊരു വാദം നഗ്നത പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധം മണിപ്പൂരിലെ സ്ത്രീകളുടെ ശക്തി അല്ല മറിച്ച് വേദനയാണ് കാണിക്കുന്നത് എന്നാണ്. നഗ്നത എന്നത് മാനക്കേടായി കാണുന്ന ഇത്തരം വാദങ്ങള്‍ക്ക് പ്രതിഷേധത്തിന്‍റെ അര്‍ത്ഥം മനസ്സിലാക്കാന്‍ പറ്റില്ല. പല ഫെമിനിസ്റ്റുകളും മഹാശ്വേതാദേവിയുടെ ചെറുകഥ ദ്രൗപദി, മണിപ്പൂരി നാടകകൃത്തായ എച്ച്. കന്‍ഹയ് ലാലിന്‍റെ നാടകം ദ്രൗപദി എന്നീ കൃതികളും മണിപ്പൂരില്‍ നടന്ന പ്രതിഷേധവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ദ്രൗപദിയെ പോലെ പ്രതിഷേധിച്ച സ്ത്രീകളുടെ നഗ്നത അവരുടെ ശക്തിയെയാണ് സൂചിപ്പിക്കുന്നതെന്ന് വാദിക്കുന്നു ബാനര്‍ജി ചക്രവര്‍ത്തിയും സമാനമായ വാദം മുന്നോട്ടുവയ്ക്കുന്നുണ്ട്. ഫെമിനിസ്റ്റ് നിര്‍വ്വഹണ ശക്തിയെ സൂചിപ്പിക്കുന്നുണ്ട്. സ്ത്രീകളുടെ നഗ്നത പ്രദര്ശിപ്പിച്ചു കൊണ്ടുള്ള പ്രതിഷേധം എന്ന് അവര്‍ പറയുന്നു. സ്ത്രീകളുടെ പ്രതിഷേധത്തെ കുറിച്ചുള്ള ഈ ഫെമിനിസ്റ്റ് വായനകള്‍ സ്ത്രീകളുടെ നഗ്നതയെ പുനര്‍നിര്‍വ്വചിക്കുന്നുണ്ട്. മാത്രമല്ല ദേശീയ വ്യവഹാരങ്ങളില്‍ നിന്നും ഉള്ള അതിന്‍റെ വ്യത്യാസത്തെയും കുറിക്കുന്നു. നഗ്നത ഇവിടെ ബലം ഇല്ലായ്മ അല്ല, ഇരവാദ സൂചകമല്ല. മറിച്ച് അത് സ്ത്രീകളുടെ ശക്തിയെ പ്രതിഫലിപ്പിക്കുന്നു. ഉമ ചക്രവര്‍ത്തിയുടെ അഭിപ്രായത്തില്‍ സ്ത്രീകളുടെ ആ പ്രതിഷേധം ഒരു ചീത്ത വിളിയാണ്. ഒരു തിരിച്ചു പറയല്‍. നഗ്നത പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള പ്രതിഷേധം ഇന്ത്യന്‍ സ്റ്റേറ്റിനോടുള്ള രോഷമാണ് സൂചിപ്പിക്കുന്നതെന്ന് പറയുന്നു. അനന്യ വാജ്പേയി. രോഷം കൃത്യമായ രാഷ്ട്രീയ മൂല്യമുള്ള ഒന്നാണെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. ഒരു പോസ്റ്റ് ഫെമിനിസ്റ്റ് കാഴ്ചപ്പാട് ഈയൊരു സമരത്തെ മനസ്സിലാക്കാന്‍ സഹായകമാണ്. മണിപ്പൂരി പ്രതിഷേധത്തിന്‍റെ പ്രാധാന്യത്തെക്കുറിക്കുന്ന നിയമത്തിന്‍റെ ഭാഷയ്ക്ക് പകരമായി ‘ഇന്ത്യന്‍ ആര്‍മ്മി റെയ്പ് അസ്’ എന്നത് ഒരു ആജ്ഞയായി വായിക്കാവുന്നതാണ്. വ്യവഹാരങ്ങള്‍ നിര്‍മ്മിച്ച സ്ത്രീ എന്നതിന്‍റെ അര്‍ത്ഥത്തെ വെല്ലുവിളിക്കുന്നതിലൂടെ അത് വടക്കുകിഴക്ക് എന്ന ദേശീയ/കൊളോണിയല്‍ നിര്‍മ്മിതിയുടെ അര്‍ത്ഥത്തെ ചോദ്യം ചെയ്യുന്നു. കൊളോണിയല്‍ കേന്ദ്രീകൃത ജ്ഞാനങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒന്നല്ല ഇന്ത്യന്ദേശീയത മുന്നോട്ട് വെക്കുന്നത് എന്ന് അത് രേഖപ്പെടുത്തുന്നു.
വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ ബലാത്സംഗം രാഷ്ട്രീയവകത്ക്കരിക്കപ്പെടുന്ന ഒന്നാണ്. അത് മനുഷ്യാവകാശ പ്രശ്നമായി മാറുന്നു. അല്ലെങ്കില്‍ സ്ത്രീകളുടെ ബലഹീനത അടിവരയിടാന്‍ സഹായിക്കുന്ന ഒരു സംഭവമാക്കപ്പെടുന്നു എന്ന് ഉമ ചക്രവര്‍ത്തി പറയുന്നു. ഈ രണ്ട് ചര്‍ച്ചകളിലും സ്ത്രീകള്‍ക്ക് ക്രത്യത്വമൊന്നുമില്ല. സംരക്ഷണം വേണ്ടുന്നവരെന്നാണ് സ്ത്രീകളെ മനുഷ്യാവകാശ വ്യവഹാരങ്ങളും ദേശീയ രാഷ്ട്രീയ വ്യവഹാരങ്ങളും അടയാളപ്പെടുത്തുന്നത്.
എന്നാല്‍ ‘ഇന്ത്യന്‍ ആര്‍മി റേപ്പ് അസ്’ എന്നത് ആജ്ഞ ആയി വായിക്കുമ്പോള്‍ അതിലെ ഞങ്ങള്‍ എന്നത്, സ്ത്രീകള്‍ മാത്രമല്ല വടക്ക് കിഴക്ക് എന്ന പ്രദേശം കൂടിയാണ്. ലൈംഗിതയെക്കുറിച്ചുള്ള പുരുഷഭീതിയെ ഇതൊരു ആജ്ഞ വെളിവാക്കുന്നു. മനുഷ്യാവകാശ റിപ്പോര്‍ട്ടുകള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും നേരെയുള്ള ലൈംഗികഹിംസകള്‍ രേഖപ്പെടുത്തുന്നുണ്ടെങ്കിലും പുരുഷന്മാര്‍ക്കെതിരെയുള്ളത് ചര്‍ച്ച ചെയ്യപ്പെടാറില്ല. പാട്രിയാര്‍ക്കിയും ഹെറ്റെറൊ നോര്‍മ്മേറ്റീവ് ആയ സ്റ്റേറ്റിനു നേരെയുള്ള പ്രതിഷേധങ്ങള്‍ക്കുള്ള ശിക്ഷ ലിംഗകര്‍ത്യത്വം നോക്കാതെയുള്ള ലൈംഗികപീഡനമാണ്. ആജ്ഞ എന്നത് അതു കൊണ്ട് തന്നെ ഉടമ-ഇര ദ്വന്ദ്വത്തെ തിരിച്ചിടുകയും സ്റ്റേറ്റിന്‍റെ സംരക്ഷണ തിയതി നിഷേധിക്കുകയും ചെയ്യുന്നു. ആജ്ഞയിലും തുല്യരായി അതിനോട് തിരിച്ച് സംസാരിക്കുകയും ദേശരാഷ്ട്രത്തില്ന്യൂനപക്ഷങ്ങള്‍ക്ക് തുല്യ അവകാശമാണെന്ന് ഓര്മ്മപ്പെടുത്തുകയും ചെയ്യുന്നു. വടക്കുകിഴക്കിനെ ന്യൂനപക്ഷമാക്കി മാറ്റുന്ന കൊളോണിയല്ദേശീയവ്യവഹാരത്തെ വിമര്‍ഷിക്കുകയും വടക്ക് കിഴക്ക് എന്നതിനെ പുനര്‍നിര്‍വ്വചിക്കാനുള്ള ശ്രമവും ആണ് ആ ആജ്ഞ. നിയമപരമായ പരിഹാരം എന്ന അവകാശവാദമുയറ്ത്തുന്നവരോട് ആ ആജ്ഞ രാഷ്ട്രീയത തുല്യത ആവശ്യപ്പെടുന്നു. വടക്കു കിഴക്കന്‍പ്രദേശങ്ങളില്‍ സമാധാനവും ജനാധിപത്യവും പൗരത്വവും പുലരണമെങ്കില്‍ അത് സംസാരിക്കുന്നവര്‍ക്ക് തുല്യത ഉറപ്പുവരുത്തുന്നതിലൂടെ മാത്രമേ കഴിയുകയുള്ളൂ എന്ന് പ്രഖ്യാപിക്കുന്നു.

 

പാപോരി ബോറ
ഡല്‍ഹി ജവഹര്‍ലാല്‍നെഹ്റു സര്‍വകലാശാല, സ്ത്രീ പഠന വിഭാഗം അധ്യാപിക

 

 

 

 

വിവര്‍ത്തനം :
ഷൈമ പി.
പയ്യനൂര്‍കോളേജ്, ഇംഗ്ലീഷ് വിഭാഗം അധ്യാപിക

COMMENTS

COMMENT WITH EMAIL: 0