Homeവാർത്തകൾ

പെണ്‍മാവേലിയുമൊത്ത് ഓണാഘോഷം

പെണ്‍മാവേലി… മാവേലി… പുലികളി… എന്നുവേണ്ട ഒട്ടുമിക്ക ഓണാഘോഷങ്ങളും എല്ലാവര്‍ഷവും ബോധത്തിലും ബോധംകളഞ്ഞും പുരുഷന്മാര്‍ കൈയ്യടിക്കിയിരുന്നു. അടുത്തിടെ ചില പെണ്‍പുലികളെയും കണ്ടിരുന്നു. സ്വതവേ കുടവയറും പൂണൂലുമൊക്കെ ധരിച്ച മാവേലിസങ്കല്പത്തോടും ഓണത്തിന്‍റെ വലിയ ആഘോഷത്തോടുമൊക്കെ അകലം പാലിക്കുകയായിരുന്നു പതിവ്. ഇക്കുറി ഒരു പെണ്‍മാവേലി നെഞ്ചും കുടവയറും ഒക്കെയായി ഒത്തൊരു മാവേലി പേര് റിനി.

കേരള അഡ്വക്കേറ്റ് ജനറല്‍ തന്‍റെ സ്വതസിദ്ധമായ പുഞ്ചിരിയോടെയും തെല്ലൊരത്ഭുതത്തോടെയും സ്വാഗതം ചെയ്തു. സ്ത്രീകള്‍ക്കിടയിലേക്ക് കൂസലില്ലാതെ കടന്നുവന്ന മാവേലിയോട് തെല്ലൊരു അകലം പാലിച്ചവര്‍ ഒടുവിലാണറിഞ്ഞത് മാവേലി പെണ്ണാണ്… അതോടെ ഓഫീസിലെ ഈ വര്‍ഷത്തെ ഓണാഘോഷം പെണ്‍കോയ്മ മനോഹരമാക്കി. ഹിന്ദു പുരാണങ്ങളിലെ മാവേലി ഉത്തരേന്ത്യക്കാരനും നമ്മുടെ സങ്കല്പത്തില്‍ ദ്രാവിഡനും. അപ്പോഴും ഒരോണാഘോഷത്തിലും ഒരു പെണ്ണും മാവേലി വേഷം കെട്ടിയിരുന്നില്ല. പുന്നെല്ലും കൊയ്ത്തും മെതിയുമായി ഒരു ജനതയുടെ മനസിലുള്ള സമൃദ്ധിയുടെ ഈ കാര്‍ഷികാഘോഷത്തെ കാവിപുതപ്പിച്ച് പൂണൂലിടുവിച്ച് വംശീയവല്‍ക്കരിക്കാതെ നമുക്കേറ്റെടുക്കാം.

ഓണാഘോഷത്തിന്‍റെ ഭാഗമായി കാലങ്ങളായി പൊതുസമൂഹം കൊണ്ടുനടക്കുന്ന മാവേലിയുടെ പൊതുബോധരൂപത്തെ തിരുത്തുകയാണ് കാലടി സംസ്കൃത സര്‍വ്വകലാശാലയിലെ ചരിത്രവിഭാഗം വിദ്യാര്‍ത്ഥികള്‍. വെളുത്ത് തടിച്ചുരുണ്ട കൊമ്പന്‍ മീശക്കാരനായ മാവേലിയുടെ രൂപത്തെ തിരുത്തുന്ന പല പോസ്റ്ററുകളും വിവിധ ക്യാമ്പസുകളുടെ പേരില്‍ നവമാധ്യമങ്ങളില്‍ വൈറലാകുമ്പോഴാണ് പെണ്‍മാവേലിയുമായി സംസ്കൃതസര്‍വ്വകലാശാലയിലെ ഹിസ്റ്ററി ഡിപ്പാര്‍ട്ടുമെന്‍റ് ഓണം ആഘോഷിച്ചത്.

സ്വര്‍ണ്ണകീരീടം അണിയാതെ പെണ്‍മാവേലി ഇല കിരീടം അണിഞ്ഞതും വ്യത്യസ്തക്ക് പകിട്ടേകി. ചരിത്ര വിഭാഗത്തില്‍ പി.എച്ച്.ഡി ഗവേഷകയായ എ.ഭവ്യയാണ് സ്റ്റീരിയോടൈപ്പ് മാവേലിരൂപത്തെ പെണ്‍മാവേലിയായി മാറി പൊളിച്ചെഴുതിയത്. സര്‍വ്വകലാശാലയിലെ സംസ്കൃത സാഹിത്യം ഡിപ്പാര്‍ട്ട്മെന്‍റിലും പെണ്‍മാവേലിയുമൊത്താണ് ഓണമാഘോഷിച്ചത്.

കടപ്പാട് : ജനയുഗം

COMMENTS

COMMENT WITH EMAIL: 0