Homeകവിത

സ്വാതന്ത്ര്യം

നവിത എസ്.

 

മ്മയുടെ വീര്‍പ്പുമുട്ടലറിയാന്‍
ഒരു തീക്കനലാവണം.
രാത്രിയില്‍
തുറന്നു വിട്ട മനസ്സുമായി
ഇരുട്ടിന് കൂട്ടിരിയ്ക്കണം.
വിലമതിയ്ക്കാനാവാത്ത സ്വപ്നങ്ങളെ
നാളെയുടെ സ്വപ്നങ്ങളാക്കണം.
അവസാനം രാത്രിയില്‍
പാതിവെച്ച കവിതകളെ
ഒരു പെണ്‍പട്ടമാക്കണം.

 

 

 

 

 

നവിത എസ്.
പ്ലസ് വണ്‍
ആലത്തൂര്‍, പാലക്കാട്.

COMMENTS

COMMENT WITH EMAIL: 0