Homeഫോട്ടോ ഫീച്ചർ

പ്രിയപ്പെട്ട 10 ഡോക്യുമെന്‍ററികള്‍

സംതിങ് ലൈക് എ വാർ (1991 )
സംവിധായക: ദീപ ധൻരാജ്

ഇന്ത്യയിയിലെ ജനകീയാസൂത്രണ പരിപാടി സ്ത്രീകളുടെ മേൽ ചെലുത്തിയ പ്രഭാവത്തെ പറ്റി പറയുന്ന ചിത്രമാണിത്. രാജ്യത്തിന്‍റെ ഉന്നമനത്തിനായി  സ്ത്രീ ശരീരത്തിനു മേൽ ഏൽപ്പിക്കുന്ന വയലൻസിനെ വളരെ നിസ്സാര ഭാവത്തോടെ വിശദീകരിക്കുന്ന ഇതിൽ കാണിക്കുന്ന ഡോക്ടർ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീവിരുദ്ധതയുടെ നേർക്കാഴ്ചയാണ്.
Watch here:
Part 1: https://www.youtube.com/watch?v=z3e2HjTm1pc
Part 2: https://www.youtube.com/watch?v=F2my3wX6RzE
Part 3: https://www.youtube.com/watch?v=OWKs5uM0_mw

 

വെൻ വിമൺ യുണൈറ്റ്  (1996 )
സംവിധായക: ഷബ്നം വിർമാനി

ആന്ധ്രാ പ്രദേശിലെ നെല്ലുർ ജില്ലയിൽ 1992 -1995 കാലഘത്തിൽ നടന്ന ഒരു വിഷയത്തെ ആസ്പദമാക്കിയാണ് ഈ സിനിമ. വളരെ തുച്ഛമായ വിലയ്ക്ക്  ലഭ്യമായിരുന്ന ചാരായം ആ നാട്ടിലെ പുരുഷന്മാരെ അതിനു അടിമയാക്കുകയും ദിനം പ്രതി കൂടുതൽ കൂടുതൽ അക്രമാസക്തരാക്കുകയും ചെയ്തു. ഇതിനെതിരെ ആ ഗ്രാമത്തിലെ സ്ത്രീകൾ അണിനിരന്ന കഥയാണ് ഈ സിനിമ പറയുന്നത്. ചില ഭാഗങ്ങൾ ചിത്രീകരിക്കാൻ ഫിക്ഷൻ ഉപയോഗിച്ചിരിക്കുന്നത് രസകരമാണ്.
Excerpt: https://www.youtube.com/watch?v=a8aA3J6LxsM

 

 

ദി അദർ സോങ് (2009 )
സംവിധായക: സബാ ദിവാൻ

മുഗൾ കാലഘട്ടത്തിലെ പ്രധാന വിനോദ കലാകാരായിരുന്ന തവായിഫ് അഥവാ കൊട്ടാര നർത്തകിമാരുടെ കഥ പറയുന്ന സിനിമ.  ഉത്തരേന്ത്യയിലെ വാരാണസി, മുസാഫർപൂർ തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരിക്കരിച്ച ഈ സിനിമ സ്വാതന്ത്രത്തിനുശേഷം തവായിഫുകളുടെ നൃത്ത രീതിയെ ലൈംഗികത/ഇറോട്ടിക് രൂപമായി മാത്രം  പൊതുബോധം എങ്ങിനെ കാണാൻ തുടങ്ങി എന്ന് പറയുന്നു.
Watch here:https://youtu.be/atJN-ntYKfU

 

 

മേരാ അപ്‌നാ ഷെഹർ  (2011)
സംവിധായക: സമീറ ജെയിൻ

ഡൽഹിയിലെ രണ്ടു സ്ത്രീ ഡ്രൈവർമാരെയും, ഒരു പെൺകുട്ടിയെയും സംവിധായക ഈ ചിത്രത്തിൽ പിന്തുടരുന്നു. ഒറ്റയ്ക്ക്  യാത്ര ചെയ്യുന്ന സ്ത്രീകളെ പൊതുവിടങ്ങൾ എങ്ങിനെ കാണുന്നു എന്നതിന്‍റെ നേർക്കാഴ്ച. പൊതു ഇടങ്ങൾ സ്ത്രീകളെ എങ്ങിനെ കാണുന്നു എന്ന അന്വേഷണമാണ് ഈ സിനിമ.
Watch here: https://www.youtube.com/watch?v=3wNtHJ9IQcs

 

സൂപ്പർമാൻ ഓഫ് മാലെഗാവ് (2012)
സംവിധായക: ഫൈസ അഹമ്മദ് ഖാൻ

മഹാരാഷ്ത്രയിലെ മാലെഗാവ് എന്ന ഗ്രാമത്തിലെ ഒരു കൂട്ടം സിനിമാ പ്രേമികളെ കേന്ദ്രികരിച്ചുള്ള ഒരു സിനിമയാണിത്. ബോളിവുഡിലെയും ഹോളിവുഡിലെയും സിനിമകളുടെ സ്പൂഫുകൾ നിർമിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ഈ സിനിമ പറയുന്നത്. മലേഗാവിലെ സൂപ്പർമാൻ എന്ന സ്‍പൂഫ് സിനിമ നിർമാണത്തെ ഫൈസ നർമത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ വെയ്ക്കുന്നു.
Watch here: https://www.youtube.com/watch?v=dqRq7ZpjF0I

 

 

ദി വേൾഡ് ബിഫോർ ഹെർ (2012)
സംവിധായക: നിഷ പഹുജ

മിസ്സ് ഇന്ത്യ മത്സരാര്‍ത്ഥികളുടെയും വിശ്വ ഹിന്ദു പരിഷത്തിന്‍റെ സ്ത്രീ ഘടകമായ ദുർഗാ വാഹിനിയുടെയും ക്യാംപുകളിൽ പങ്കെടുക്കുന്ന രണ്ടു പെൺകുട്ടികളുടെ കഥയാണിത്.  വൈരുധ്യമെന്ന് പ്രത്യക്ഷത്തിൽ തോന്നുന്ന രണ്ടു ലോകങ്ങൾ തമ്മിലുള്ള സാധൃശ്യങ്ങളാണ് ഇതിൽ വരച്ചുകാട്ടാൻ ശ്രമിക്കുന്നത്.
Watch here: https://www.youtube.com/watch?v=1C6vw_maC44

 

 

 

ഖൂൻ ദി ഭാരവ്‌ (2015 )
സംവിധായക: ഇഫത് ഫാത്തിമ

ഇന്ത്യൻ സേനയാൽ അദൃശ്യരാക്കപ്പെട്ടവരുടെ കഥ പറയുന്ന സിനിമയാണ് കാശ്മീർകാരിയായ സംവിധായക. Association of Parents of Disappeared Persons എന്ന സംഘടനയുടെ ഒപ്പം പല സിനിമകളും നിർമിച്ച ഇഫാത്തിന്‍റെ സിനിമ നിർമാണം പല തവണയും തടസപ്പെട്ടിരുന്നു.

 

വാട്ട് ദി ഫീൽസ് റിമെംബേർ (2015)
സംവിധായക: സുബശ്രി കൃഷ്ണൻ

1984 -ഇൽ ആസാമിലെ നെല്ലി ഗ്രാമത്തിലും അതിന്‍റെ ചുറ്റളവിലും നടന്ന നിഷ്ഠൂരമായ ആക്രമണത്തിൽ രണ്ടായിരത്തോളം മുസ്ലിംങ്ങൾ കൊല്ലപ്പെട്ടു. ആ കൊടുംഭീരതയെ അവിടുത്തുകാർ എങ്ങിനെ ഓർമയിൽ സൂക്ഷിക്കുന്നു എന്നതാണ് ഇതിന്‍റെ പ്രമേയം. ആ  കൂട്ടക്കൊലയുടെ ശേഷിപ്പുകൾ തേടിയുള്ള അന്വേഷണം.
Watch here: https://www.youtube.com/watch?v=599LmFwHJwU

 

 

പ്രിസൺ ഡയറീസ് (2019)
സംവിധായക: ഉമാ ചക്രവർത്തി

അടിയന്തരാവസ്ഥ കാലഘട്ടത്തിൽ ജയിലിൽ അടയ്ക്കപ്പെട്ട സോഷ്യലിസ്റ്റും നടിയുമായിരുന്ന ഹൈദ്രാബാദുകാരിയായ  സ്നേഹ ലതാ റെഡ്‌ഡിയുടെ  കഥയാണ് ഈ ചിത്രം പറയുന്നത്. പിൽക്കാലത്തു പ്രസിദ്ധീകരിച്ച  ഡയറികുറിപ്പുകളും, ബന്ധുക്കൾ  സുഹൃത്തുക്കൾ എന്നിവരുടെ ഓർമകളും കോർത്തിണക്കിയ ഈ ചിത്രം  അടിയന്തരാവസ്ഥ കാലഘട്ടത്തെ പീഡനങ്ങളെ ഓർമപ്പെടുത്തുന്നു
Trailer:  https://www.youtube.com/watch?v=ElGM44YUY4ghttps://www.youtube.com/watch?v=nexO8O6m9H0

 

യേ ഫ്രീഡം ലൈഫ്  (2019)
സംവിധായക: പ്രിയ സെൻ

ഡൽഹിയിലെ അംബേദ്‌കർ നഗറിൽ ചിത്രീകരിച്ച ഈ സിനിമ സാഞ്ചി, പർവീൻ എന്ന രണ്ടു പേരുടെ പ്രണയത്തെ പറ്റി പറയുന്നു. സമൂഹത്തിന്‍റെയും കുടുംബത്തിന്‍റെയും നിയന്ത്രണങ്ങളില്ലാത്ത ‘സ്വതന്ത്രമായ’ പ്രണയം ഇതിൽ കാണാൻ സാധിക്കുന്നു. വിവാഹം, കുടുംബം, വിശ്വാസം, തിരഞ്ഞെടുപ്പ്, ഐഡന്‍റിറ്റി, ലൈംഗികത  ഇവയൊക്കെ ഈ കഥാപാത്രങ്ങൾ മുന്നോട്ടു വെയ്ക്കുന്നു.
Discussion with Priya Sen: https://www.youtube.com/watch?v=nexO8O6m9H0

 

പലപ്പോഴും ഡോക്യുമെന്‍ററി കാണൽ എളുപ്പമല്ല. ഫെസ്റ്റിവൽ വേദികളിലോ കോളേജിലെ സ്‌ക്രീനിങ്ങുകളിയോ സുഹൃത്തുക്കളുടെയോ മറ്റോ പക്കൽ കോപ്പി ഉണ്ടെങ്കിൽ മാത്രമേ അവ കാണാൻ സാധിക്കാറുള്ളു. പലപ്പോഴും നല്ല ഡോക്യുമെന്‍ററികള്‍ കാണാൻ ലഭ്യമാണെങ്കിലും അവയെ പറ്റി അറിയാൻ സാധിക്കുന്നില്ല. അങ്ങനെ പലപ്പോഴായി കണ്ട ചില ഡോക്യുമെന്‍ററികളിൽ പ്രിയപ്പെട്ടവ ഇവിടെ ചേർക്കുന്നു. സ്ത്രീകൾ സംവിധാധാനം ചെയ്തതാണ് ഇവയെല്ലാം. (ഈ ലക്കത്തിൽ പരാമർശിച്ചിട്ടുള്ള പലതും വളരെ  പ്രിയപ്പെട്ടവ ആണെങ്കിലും. വിശദമായി ചർച്ച ചെയ്തതിനാൽ അവ ചേർക്കുന്നില്ല.)

അശ്വതി സേനൻ

 

 

COMMENTS

COMMENT WITH EMAIL: 0