കമലാഭാസിന്റെ വിയോഗത്തിലൂടെ ഒരു ഇതിഹാസമാണ് നഷ്ടമായത്. ഇന്ത്യന്‍ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഒരു തിളങ്ങുന്ന നക്ഷത്രമാണ് കമല. അവരെ കാണാനും സംസാരിക്കാനും അവസരം കിട്ടിയ ഒരാള്‍ക്കും അവരെ പിന്നെ മറക്കാനാവില്ല. അത്രമാത്രം ഊര്‍ജ്ജം പ്രസരിപ്പിക്കുന്ന ഒരു അസാമാന്യ വ്യക്തിത്വമാണ് കമല. ഏറെയൊന്നും എനിക്ക് പറയാനില്ല. പക്ഷെ ഇന്ന് പല സമരമുഖങ്ങളിലും നമ്മള്‍ മുഴങ്ങിക്കേള്‍ക്കുന്ന ആ വിപ്ളവ ഗാനമില്ലേ? ആസാദിപ്പാട്ട്!അതിന്‍റെ ഉത്ഭവം ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്നുവേണ്ടി കമല ഉണ്ടാക്കിയ ആ ആവേശം തുളുമ്പുന്ന ആസാദിപ്പാട്ടാണ്. പിന്നെ വന്നതെല്ലാം അതിന്‍െറ അനുകരണങ്ങളാണ്. തീര്‍ച്ചയായും അടിച്ചമര്‍ത്തപ്പെട്ട, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കെല്ലാം സമരാവേശം പകരുന്ന ഒരു പാട്ടാണിത്. അതുണ്ടാക്കിയതിന്‍റെ സ്രോതസ്സ് കമലാഭാസിനല്ലാതെ മറ്റാരുമല്ല. അവരുടെ ഓര്‍മ്മകള്‍ എനിക്കേറെ വേദനയും അതോടൊപ്പം ശക്തിയും പകര്‍ന്നുതരുന്നു. അവര്‍ മരിക്കുകയില്ല. പോരാടുന്ന പ്രസ്ഥാനങ്ങള്‍ക്കിടയില്‍ അവര്‍ എന്നെന്നും ജീവിക്കും….!
അജിത കെ.
COMMENTS