മനുഷ്യ ബന്ധങ്ങളെല്ലാം സ്വാര്‍ത്ഥതാത്പര്യങ്ങളായി മാറിക്കൊണ്ടിരിക്കുന്ന കാലത്തിലാണ് നമ്മള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്.കുടുംബം എന്നത് ഇഷ്ടം തോന്നി ജീവിക്കാനുള്ള ഇടമല്ല ഇന്ന്. എന്തൊക്കെയോ ലാഭത്തിനുവേണ്ടി ആരൊക്കെയോ ഒപ്പിക്കുന്ന നൂലാമാലകളാണ്. പ്രേമിച്ചാണെങ്കിലും അല്ലെങ്കിലും പെട്ടാ പെട്ടതുതന്നെ.മറ്റു വഴികളൊന്നുമില്ലെങ്കില്‍ കടുംകൈകള്‍ ചെയ്യാം .പുറത്തുപോവാനും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും നിയമങ്ങളുണ്ടെങ്കിലും അനുവാദമില്ലതന്നെ.
ഇഷ്ടമില്ലെങ്കില്‍ പുല്ലുപോലെ വലിച്ചെറിഞ്ഞു പോകാവുന്ന ഒരുലോകമുണ്ട് ഭൂമിയില്‍.അത് സിനിമാലോകമാണ്. ഭൂമിയിലെ സ്വര്‍ഗ്ഗമാണ് അത് എന്നാണല്ലോ വിവക്ഷ.നമുക്ക് ഭൂമിയിലേക്കു വരാം.പാതിവ്രത്യവും അന്തസ്സും ചെറിയകാലംതൊട്ട് ഊട്ടിഉറപ്പിക്കുന്നതും പെണ്‍കുട്ടികളുടെ ഇഷ്ടങ്ങള്‍ ഹോമിക്കുവാന്‍ ശീലിപ്പിക്കുന്നതും കരുവൊ ഇരയോ ആയിത്തീരുന്നതിലേക്ക് പെണ്‍കുട്ടികളെ എത്തിക്കുന്നു വിവാഹം പഴയ രീതിയില്‍ നിലനിര്‍ത്തുകയും വിവാഹം വരെ പെണ്‍കുട്ടികളെ സ്വതന്ത്രരായി വളര്‍ത്തുകയും ചെയ്താല്‍ ഭര്‍ത്താവിന്‍റെ വീട്ടില്‍ നേരിടുന്ന പ്രശ്നങ്ങള്‍ അവരെ ആത്മഹത്യ യിലേക്കാണ് നയിക്കുന്നത്. വിവാഹസമ്പ്രദായം മാറിയേ പറ്റൂ.ഇഷ്ടമില്ലെങ്കില്‍ പറഞ്ഞൊഴിഞ്ഞുപോകാനുള്ള എളുപ്പ വഴികള്‍ ഉണ്ടായിരിക്കണം.അല്ലെങ്കില്‍ ഒഴിവാക്കാനുള്ള എളുപ്പവഴികള്‍ പങ്കാളികള്‍ കണ്ടെത്തും. നിവൃത്തിയില്ലാതെ ഒരുമിച്ചു ജീവിക്കുന്ന ധാരാളം കുടുംബങ്ങള്‍ നമ്മുടെയിടയിലുണ്ട്.നിയമം ഉണ്ടെങ്കിലും,നിവൃത്തിയില്ലെങ്കിലും കണ്‍കണ്ട ദൈവത്തെ ധ്യാനിച്ച് മരിച്ചു ജീവിച്ചുന്നവര്‍.അവര്‍ ജീവശ്വാസംപോലെ കൊണ്ടുനടക്കുന്ന അഭിമാനത്തിന്‍റെ ഇരകള്‍.ഈ ബോധം ഒറ്റയടിക്ക് തകര്‍ക്കാന്‍ കഴിയില്ല.ചെറുപ്പംമുതല്‍ തുടങ്ങേണ്ട പരിശീലനമാണത്. ആത്മബോധമുള്ളവരായി വളര്‍ത്താനുള്ളമൂശ നമ്മള്‍ തയ്യാറാക്കേണ്ടതുണ്ട്
COMMENTS