Homeവാസ്തവം

മനുഷ്യത്വം വളരട്ടെ

തം വളര്‍ത്താതെ മനുഷ്യത്വം വളര്‍ത്താന്‍ ശ്രമിക്കുന്ന വിശ്വാസികളുടെ ഒരു കാലമാണ് നമുക്കിനി ഉണ്ടാകേണ്ടത്. ഒരു മതത്തില്‍ ജനിക്കുക, ആ മതം അവരില്‍ കുത്തിനിറക്കുക, മറ്റൊരു മതവും അംഗീകരിക്കാന്‍ കഴിയാതെ വരിക, മതത്തിനു വണ്ടി എന്തും ചെയ്യാന്‍ തയ്യാറാക്കുക – ഇങ്ങനെയാണല്ലോ നമ്മള്‍ ഭൂജാതമാകുന്നതു മുതല്‍ മതത്തെ അന്ധമായിവിശ്വസിക്കുന്നതുവരെയുള്ള നമ്മുടെ വളര്‍ച്ച . മനുഷ്യന് എല്ലാ മതങ്ങളും പഠിക്കുവാനുള്ള അവസരം ഉണ്ടാവേണം. മതം വേണോ വേണ്ടയോ എന്നത് മനുഷ്യന്‍റെ ചോയ്സായിരിക്കണം. വേണമെങ്കില്‍ത്തന്നെ പഠിച്ചതില്‍ നിന്നു തിരഞ്ഞെടുക്കുന്ന രീതിവരണം. ഏതു മതത്തില്‍പെട്ട കുട്ടിയാണെങ്കിലും തീരുമാനമെടുക്കാന്‍ കഴിയുന്ന പ്രായത്തില്‍ അവന്‍ / അവള്‍ തീരുമാനിക്കട്ടെ അവര്‍ക്ക് മതം വേണോ വേണ്ടായോ എന്ന്. ഏതു മതം വേണമെന്നും .

മതപഠനത്തിനായി സ്വന്തം വീട്ടില്‍ നിന്നു മാറ്റി നിര്‍ത്തുന്ന കുട്ടികളെ പീഡിപ്പിച്ചും കൊന്നും കളയുന്ന വാര്‍ത്തകള്‍ നിരന്തരം കേട്ടുകൊണ്ടിരിക്കുന്നു.. മതശുശ്രൂഷകരായി പോകുന്നവരും മതപഠന ക്ലാസുകളില്‍ പോകുന്നവരും ഒട്ടും സുരക്ഷിതരല്ല എന്ന് മനസ്സിലാക്കാതെ മക്കളെ എറിഞ്ഞു കൊടുക്കുന്ന മാതാപിതാക്കള്‍ വളരെ ലജ്ജിക്കേണ്ടതുണ്ട്. പള്ളികളും അമ്പലങ്ങളുമെല്ലാം മനുഷ്യന് ആശ്വസിക്കാനുള്ള കേന്ദ്രങ്ങളായിരിക്കാം. എന്നാല്‍ കൊന്നുതിന്നാന്‍ പാകത്തിന് വേട്ടനായ്ക്കളെപ്പോലുള്ള മനുഷ്യ പിശാചുക്കള്‍ ഇരതേടിയിരിക്കുന്നുണ്ടോ എന്ന് നമ്മള്‍ അന്വേഷിച്ചറിയണം. നമ്മുടെ കണ്ണുകള്‍ മക്കള്‍ടെ ഇരുപുറവുമുണ്ടാവണം. മത വിശ്വാസം മക്കളെ രക്ഷിക്കുമെന്ന് കരുതി ആശ്വസിച്ചിരിക്കാന്‍ വരട്ടെ. പലതും കണ്ടറിഞ്ഞ്, കേട്ടറിഞ്ഞ് ആളുകള്‍ / വിശ്വാസികള്‍ മതം പഠിപ്പിക്കുന്നതിന് വീട്ടില്‍ തന്നെ അദ്ധ്യാപകരെ നിയമിച്ചു തുടങ്ങിയിട്ട് കാലങ്ങളായി. വിശ്വാസത്തിന്‍റെ പേരില്‍ എല്ലാം ത്യജിക്കാന്‍ തയ്യാറാകുന്ന കൂട്ടരോട് കുട്ടികളുടെ സുരക്ഷിതത്വത്തെക്കുറിച്ചു പറഞ്ഞാല്‍ എവിടെ ഏശാന്‍ !

ഡോ.ജാന്‍സി ജോസ്

 

 

 

 

 

COMMENTS

COMMENT WITH EMAIL: 0