Homeവാസ്തവം

പറയാന്‍ പറ്റുന്ന കാലം വരും

തുറന്നുപറച്ചിലുകള്‍ വിസ്ഫോടനങ്ങളാവുന്ന കാലമാണിത്. തുറന്നു പറയുന്നത് ആരെ എന്നതിനനുസരിച്ചിരിക്കും പ്രതികരണവും സപ്പോര്‍ട്ടും. അതിജീവിതയുടെ കൂടെ നില്‍ക്കുന്ന പെണ്ണിനേയും പ്രതിയുടെ കൂടെ നില്‍ക്കുന്ന പെണ്ണിനേയും നമ്മള്‍ നേരത്തേമുതല്‍ കണ്ടിട്ടുള്ളതാണ്. എന്നാല്‍ ചേരിതിരിവിന്‍റെ മൂര്‍ദ്ധന്യ ഭാവം ഇപ്പോള്‍ നാം കണ്ണടു തുടങ്ങിരിക്കുന്നോ? നമ്മോട് മോശമായി പെരുമാറാത്തവരെല്ലാം നല്ലസ്വഭാവക്കാരാണെന്ന് കരുതുന്ന പെണ്ണുങ്ങള്‍ ഈ മലയാളത്തിലുമുണ്ട്.

ഒന്നു പറഞ്ഞ് രണ്ടാമത് പ്രണയമോ സെക്സോ വരുന്ന പുരുഷുക്കളാണ് ഞാന്‍ കണ്ടതിലധികവും. അതില്‍ പ്രണയം പോട്ടേ, ആത്മാവിന്‍റെ അന്തര്‍ദ്ദാഹമെന്നൊക്കെ സമാധാനിക്കാം. ദാഹം വമിക്കുന്ന ശ്വാസവും കാമം വിരിയുന്ന നോട്ടവുമേറ്റ് എത്രയെത്ര പെണ്ണുങ്ങള്‍ പൊള്ളലേറ്റിട്ടുണ്ടാവാം? ഈ പൊള്ളലുകള്‍ മറച്ചുവെക്കുന്നവരും, മറച്ചുവെക്കാന്‍ പ്രേരിപ്പിക്കുന്നവരും, തുറന്നു പറഞ്ഞാലും കൂടെ നില്‍ക്കാത്തവരുടേയുമിടയില്‍ തുറന്നുപറയുന്നവര്‍ ഒറ്റപ്പെട്ടില്ലെങ്കിലേ അതിശയമുള്ളൂ.

ഞാന്‍ പറഞ്ഞുവരുന്നത് ഇത്രയേ ഉള്ളൂ. സിവിക് ചന്ദ്രനെതിരായ തുറന്നുപറഞ്ഞ പെണ്‍കുട്ടിയെ തള്ളിപ്പറയുന്നവര്‍ നിലപാട് തിരുത്തേണ്ടി വരുമോ?പി.ഇ. ഉഷയേപ്പോലുള്ള; തത് അനുഭവം നേരിട്ടും അല്ലാതെയും കൈകാര്യം ചെയ്തവര്‍ ഇന്‍റേണല്‍ കമ്മിറ്റിയില്‍ കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെയായിരുന്നോ? അതെന്തായാലും നമ്മള്‍ പെണ്ണിന്‍റെ കൂടെത്തന്നെ നീല്‍ക്കും. നമുക്ക് പെണ്ണുങ്ങള്‍ക്കെല്ലാം തുറന്നുപറയാം. ഉള്ളിലൊരു നെരിപ്പോടായി കൊണ്ടുനടക്കുന്നതും, ആര്‍ക്കോവേണ്ടി പറയാതിരിക്കുന്നവരും എല്ലാം തുറന്നുപറയട്ടെ. പറയാന്‍ പറ്റുന്ന ഒരു കാലം വരട്ടെ.

ഡോ.ജാന്‍സി ജോസ്

 

 

 

 

 

COMMENTS

COMMENT WITH EMAIL: 0