Homeചർച്ചാവിഷയം

തത്ത്വചിന്തയില്‍ സ്ത്രീപക്ഷത്തിന്‍റെ പ്രസക്തി

സമയയത്ത് വീട്ടിനുള്ളില്‍ കയറിയ കള്ളന്‍ ഇരുമ്പുസേഫിന്‍റെ പൂട്ട് പൊളിക്കുന്ന ശ്രമത്തിലായിരുന്നു. പെട്ടെന്നാണ് സേഫിന്‍റെ വശത്തു പതിച്ചിരുന്ന കുറിപ്പ് കള്ളന്‍റെ ശ്രദ്ധയില്‍പ്പെട്ടത് . അതില്‍ ഇങ്ങനെ എഴുതിയിരുന്നു. ഇതില്‍ പിടിപ്പിച്ചിരിക്കുന്ന കൈപ്പിടി തിരിച്ചാല്‍ മതി. വളരെ സന്തോഷത്തോടെ കള്ളന്‍ അതില്‍ പിടിച്ച് തിരിച്ചു. പെട്ടെന്ന് പോലീസ് എത്തി കള്ളനെ പിടികൂടി പോലീസിന്‍റെ കൂടെ നടന്നു നീങ്ങുന്ന കള്ളന്‍ കരഞ്ഞുകൊണ്ടു പറഞ്ഞു എനിക്ക് മനുഷ്യനിലും മനുഷ്യത്വത്തിലും ഉള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. സ്വയം കള്ളനാണ്. മറ്റൊരാളിന്‍റെ സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്യാന്‍ വന്നവനാണ്… പിടിക്കപ്പെട്ടപ്പോള്‍ അവനും പറയുന്നു, വിശ്വാസത്തിന്‍റേയും മനുഷ്യത്വത്തിന്‍റേയും കഥ.

അസ്പേഷ്യ സോക്രട്ടീസുമായി സംസാരിക്കുന്നു

വിശ്വാസം, സത്യം, മനുഷ്യത്വം ചുരുക്കിപ്പറഞ്ഞാല്‍ ധാര്‍മികത- നാമെല്ലാവരും പ്രതീക്ഷിക്കുന്ന കാര്യമാണ്. മറ്റുള്ളവരില്‍ നിന്നും വിശ്വസ്തതയും സത്യവും സ്നേഹവും നീതിയും പ്രതീക്ഷിക്കാത്തവരായി ആരും ഉണ്ടാകില്ല. പക്ഷേ പലര്‍ക്കും ഇതൊന്നും പാലിക്കാന്‍ കഴിയാറില്ല. കാരണം അധാര്‍മ്മിക പ്രവൃത്തികള്‍ ആയ അസത്യത്തിന്‍റേയുംയും വഞ്ചനയുടേയും കുറ്റകൃത്യങ്ങളുടേയും സ്വാധീനം വളരെ വലുതാണ് എന്നത് തന്നെ.

തത്ത്വചിന്തയിലെ സ്ത്രീപക്ഷം എന്താണെന്ന് അറിയണമെങ്കില്‍ തത്ത്വചിന്ത എന്താണെന്ന് ഒരു സാമാന്യ ധാരണ ഉണ്ടായിരിക്കേണ്ടതാണ്. വിശാലാടിസ്ഥാനത്തില്‍ പറഞ്ഞാല്‍ മനുഷ്യ അവസ്ഥയുടെ ആഴത്തിലുള്ളതും അടിസ്ഥാനപരവുമായ ചോദ്യങ്ങളെ പറ്റിയുള്ള അവലോകനം ആണ് എന്ന് മനസ്സിലാക്കാം. മനുഷ്യനെപ്പറ്റിയുള്ള അറിവ് ധാര്‍മ്മികത,സമൂഹം, ബോധതലം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ തത്വചിന്തയില്‍ ഉള്‍പ്പെട്ടിരിക്കുന്നു . ആത്യന്തികമായ സത്യത്തേയും യാഥാര്‍ത്ഥ്യത്തേയും പറ്റിയുള്ള നിരന്തരമായ ഒരു അന്വേഷണം ആണത്. അതുകൊണ്ടുതന്നെ വ്യവസ്തങ്ങളായ നിരവധി ചിന്താസരണികള്‍ അതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ആത്യന്തികമായ സത്യത്തേയും യാഥാര്‍ത്ഥ്യത്തേയും പറ്റിയുള്ള നിരന്തരമായ ഒരു അന്വേഷണം ആണത്. അറിയാനുള്ള അടങ്ങാത്ത ദാഹം എന്നതുകൊണ്ടുതന്നെ വ്യത്യസ്തങ്ങളായ പക്ഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിജ്ഞാനമണ്ഡലമാണത്. ഒരിക്കലും പരിപൂര്‍ണതയില്‍ എത്താത്ത എന്നാല്‍ നിരന്തരം അന്വേഷണാത്മകമായ വിജ്ഞാനശാഖ. അവസാനവാക്കിന് സ്ഥാനമില്ലാത്ത എപ്പോഴും അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്ന മനുഷ്യമനസ്സിന്‍റെ സഞ്ചാരപദം. പാരമ്പര്യമായിട്ടുള്ള പ്രശ്നങ്ങളെ കൈവിടാതെ തന്നെ പുതിയ വികാസപരിണാമങ്ങളെപ്പറ്റി മനസ്സിലാക്കാനും പഠിക്കാനുമുള്ള ശ്രമം ശ്രദ്ധേയമാണ്.

ആത്യന്തികമായ സത്യത്തേയും യാഥാര്‍ത്ഥ്യത്തേയും പറ്റിയുള്ള നിരന്തരമായ ഒരു അന്വേഷണം ആണത് 1995- ല്‍  UNESCO  നടത്തിയ സര്‍വേയുടെ രേഖ പാരിസ് ഡിക്ലറേഷന്‍ ഫോര്‍ ഫിലോസഫി 1995 തത്ത്വചിന്തയുടെ പ്രാധാന്യത്തെ പറ്റി പറയുന്നു. ലോകസമാധാനത്തിന് അടിസ്ഥാനതത്വങ്ങള്‍ ആയ ഡെമോക്രസി, ഇക്വാലിറ്റി എന്നിവയുടെ താത്വികമായ അടിത്തറ മനുഷ്യമനസ്സിനെ
മനസ്സിലാക്കാന്‍ കഴിവുള്ള വിഷയം . സമൂഹങ്ങളെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള പ്രായോഗിക പരിജ്ഞാനം. കാരണം ലോകത്തിലെ ഭൗതിക പാതകളുടെ ബഹുസ്വരതയെ മനസ്സിലാക്കാന്‍ സഹായിക്കുന്നതുകൊണ്ട് അന്തര്‍-സാംസ്കാരിക സംവാദങ്ങള്‍ സാധ്യമാക്കുന്നു. മനുഷ്യ മനസ്സിന്‍റെ ചിന്താശക്തിയെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്നത് കൊണ്ട് കൂടുതല്‍ മാന്യമായ സ്വഭാവമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സഹായിക്കുന്നു. പുത്തന്‍ ആശയങ്ങളെ തേടാനുള്ള മനുഷ്യമനസ്സിന്‍റെ സൃഷ്ടിപരമായ കഴിവിനെ പ്രചോദിപ്പിക്കുന്നു. എല്ലാത്തിനുമുപരിയായി പുതിയ മാറ്റങ്ങള്‍ക്കും സുസ്ഥിര വികസനത്തിനും സമാധാനത്തിനും ഉള്ള ഭൗതിക സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഫിലോസഫി എന്നത് സ്കൂള്‍ ഓഫ് ഫ്രീഡം ആണ്. ചിന്തയിലും ചിന്തയിലൂടേയും ഉള്ള സ്വാതന്ത്ര്യമാണ് തത്വചിന്ത. രണ്ടുകാര്യങ്ങള്‍ എടുത്തുപറയുന്നു. ഒന്ന്, വൈവിധ്യങ്ങളായ ചിന്താധാരകളെ മുഖാമുഖം കൊണ്ടുവരിക. രണ്ട്, അക്കാദമിക് ചിന്തയും ആധുനികയുഗത്തിലെ കോണ്‍ക്രീറ്റ് ആശയ പ്രശ്നങ്ങളും തമ്മിലുള്ള ഒരു ഏറ്റുമുട്ടല്‍ അഥവാ സംവാദം. തത്വചിന്താ പഠനത്തിനുള്ള ശക്തമായ പ്രചോദനമാണത്.

സാമൂഹ്യ സാമ്പത്തിക മേഖലകളിലെ അംഗീകൃത വ്യവസ്ഥകളുടെ പ്രകടമായ മാറ്റങ്ങള്‍ വ്യക്തി വികാസത്തിനും സ്വയം വിമര്‍ശനത്തിനും വഴിവെക്കുന്നു. ഉദാഹരണത്തിന് വിദ്യാഭ്യാസ മേഖലയില്‍ വന്ന മാറ്റങ്ങള്‍ ലോകമെമ്പാടും പരമ്പരാഗതമായി അറിവുപകരുന്ന രീതിയിലേക്ക് മാറ്റം വരുത്തി പുതിയ രീതി അവലംബിക്കുന്ന കാലമാണ്. അറിവിനേക്കാള്‍ പ്രാധാന്യം ചിന്തകള്‍ക്കു നല്‍കി അതിന് തുടക്കമിട്ടു കഴിഞ്ഞു. പുതിയ തലമുറക്ക് വെറും അറിവ് പകര്‍ന്നു കൊടുക്കുക എന്ന രീതിയില്‍ നിന്നും വ്യത്യസ്തമായി അവരെ ചിന്തിപ്പിക്കാന്‍ കഴിവുള്ള വഴികള്‍ എന്നതാണ് ഇപ്പോഴത്തെ വിഷയം. അതിനുള്ള സ്വാതന്ത്ര്യം വിമര്ശന ചിന്ത അഥവാ ക്രിട്ടിക്കല്‍ തിങ്കിങ് , പഠിക്കാനുള്ള രീതിശാസ്ത്രം എന്നീ പഠനമുറകള്‍ അവലംബിക്കുകയാണ് ഇപ്പോഴും. ഈ സാഹചര്യത്തില്‍ തത്ത്വചിന്തയുടെ പ്രസക്തി വളരെ വലുതാണ് വെറുമൊരു താത്വിക മേഖലയില്‍ ഒരുങ്ങുന്നില്ല തത്വചിന്ത . അതിനൊരു പ്രയോഗിക തലം കൂടി ഉണ്ടെന്നു മനസിലാക്കാം . മനുഷ്യമനസ്സിന്‍റെ ചോദ്യം ചോദിക്കുവാനുള്ള വസ്തുതകളെ തുലനം ചെയ്യുവാനും വിശകലനം ചെയ്യുവാനുമുള്ള കഴിവുകളെ ഉത്തേജിപ്പിക്കുന്ന ഒരു പ്രയോഗരീതി കൂടിയാണിത്. ചിന്താശേഷിയുള്ള കഴിവുകളെ ഉത്തേജിപ്പിക്കുന്ന ഒരു പ്രയോഗരീതി കൂടിയാണിത്. ചിന്താശേഷിയുള്ള ഒരു തലമുറ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. ശാസ്ത്ര പുരോഗതി മനുഷ്യ ജീവിതത്തെ മാറ്റി മറിച്ചിട്ടുണ്ട്. എങ്കിലും എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ ശാസ്ത്രജ്ഞര്‍ക്ക് ആയിട്ടില്ല. വാസ്തവത്തില്‍ ശാസ്ത്രവും തത്വചിന്തയും ഒന്ന് മറ്റൊന്നിനെ തള്ളിപ്പറയുന്നതിന് പകരം കൈകോര്‍ത്തുപിടിച്ച് സമാന്തരമായി സഞ്ചരിക്കേണ്ട വിജ്ഞാനശാഖകള്‍ ആണെന്ന് മനസ്സിലാക്കാം. ചുരുക്കി പറഞ്ഞാല്‍ മനുഷ്യ ജീവിതത്തിന്‍റെ ദൈര്‍ഘ്യം കൂട്ടുന്നതിന് ശാസ്ത്രം സഹായിക്കുമ്പോള്‍ തത്വചിന്ത അതിനെ കൂടുതല്‍ അര്‍ത്ഥവത്താക്കി സഹായിക്കുന്നു എന്ന് കാണാം .

മുമ്പ് സൂചിപ്പിച്ചതുപോലെ ഒരിക്കലും കാലഹരണപ്പെടാത്ത എന്നും പുതുമകള്‍ തേടുന്ന വിജ്ഞാനശാഖ എന്നതിനാല്‍ തന്നെ തത്വചിന്തയിലും വിവിധ തരം പക്ഷങ്ങള്‍ നമുക്ക് കാണാം. ചരിത്ര പരമായി പ്രകൃതിവാദം, തുടങ്ങി വ്യത്യസ്തങ്ങളായ രീതിയില്‍ തത്വചിന്ത പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഗ്രീക്ക് ഭൗതിക വാദം പ്രപഞ്ചരഹസ്യങ്ങളെ കണ്ടെത്താന്‍ ശ്രമിച്ചപ്പോള്‍ സോക്രട്ടീസ് മനുഷ്യനെ മനസ്സിലാക്കാനുള്ള ശ്രമത്തില്‍ ഹ്യൂമനിസം പ്രചരിപ്പിച്ചു പിന്നെ മധ്യകാലഘട്ടത്തിലും ആധുനിക കാലഘട്ടത്തിലും പലതരം ചിന്താധാരകള്‍ നാം പരിചയപ്പെടുന്നു. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ വ്യത്യസ്ത ചിന്താസരണികള്‍ എല്ലാം തന്നെ മനുഷ്യചിന്തയുടെ ഏതെങ്കിലും ഒരു ഭാഗത്തെ അനുകൂലിക്കുകയും മറ്റുള്ളവയെ അവഗണിക്കുകയും ചെയ്യുന്നു എന്നതാണ്. റീസണിന് പ്രാധാന്യം കൊടുക്കുന്നവര്‍ എക്സ്പീരിയന്‍സിനെ അവഗണിക്കുന്നു. നൂറ്റാണ്ടുകളായി ഈ ചിന്താഗതി വളരെ അധികം ശക്തി പ്രാപിച്ചിട്ടുണ്ട്. മാറ്റര്‍ ആന്‍ഡ് സ്പിരിറ്റ് , ശരീരവും മനസ്സും , സയന്‍സും മതവും , എന്നിങ്ങനെയുള്ള ദ്വന്ദങ്ങള്‍ അങ്ങനെ പോകുന്നു..

പ്രാചീന സിദ്ധാന്തം അവലംബിക്കുന്നവര്‍ പറയുന്നത്: തത്വചിന്തക്ക് പ്രത്യേക ജനനസ്ഥലവും ഒരു പ്രത്യേക സമയവും ഉണ്ട് എന്നതാണ്. ഈ ചിന്താഗതി തികച്ചും സങ്കുചിതവും വിശാലമായ കാഴ്ചപ്പാടിന് എതിരു നില്‍ക്കുന്നതുമാണ് . ഈ ഇടുങ്ങിയ കാഴ്ചപ്പാട് ചിന്താധാരകളുടെ വളര്‍ച്ചക്ക് ദോഷമാണ് എന്ന് മനസ്സിലാക്കാം . ഇന്നത്തെ ലോകം വളരെ വ്യത്യസ്തമാണ്. സംഭവിച്ചുകൊണ്ടിരിക്കുന്ന കാലമാണ്. നമുക്ക് വേണ്ടത് മത്സരവും വദ്വേഷവുമല്ല സഹകരണവും സമന്വയവുമാണ് വിഭാഗീയ ചിന്തകള്‍ക്ക് പരിഹരിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ് ഇന്നത്തെ നേട്ടങ്ങളും അവയില്‍ നിന്നുണ്ടാകുന്ന പ്രശ്നങ്ങളും.
അങ്ങനെ ചിന്തിക്കുമ്പോള്‍ നാം പിന്തുടര്‍ന്നുവന്ന ‘അടിച്ചേല്‍പ്പിക്കലുകള്‍’ക്ക് പ്രസക്തി നഷ്ടപ്പെടുന്നതായും പകരം സഹിഷ്ണുത അല്ലെങ്കില്‍ പക്ഷരഹിതമായ ചിന്താഗതിയിലേക്ക് പ്രസക്തി വര്‍ദ്ധിക്കുന്നതായും കാണാം. ചരിത്രപരമായി താത്വിക ചിന്ത അമാനുഷികതയിലും നോര്‍മേറ്റീവ് അല്ലെങ്കില്‍ പ്രീസ്ക്രിപ്റ്റീവ് ചിന്താഗതിയിലും അധിഷ്ഠിതമാണെന്ന് കാണാം . വ്യക്തി വിചാരങ്ങള്‍ക്കും വികാരങ്ങള്‍ക്കും വലിയ സ്ഥാനം കല്‍പ്പിച്ചു കാണാറില്ല. ഒരുതരം പാര്‍ശ്വവല്‍ക്കരണം പ്രകടമാണ്. ഉത്തരാധുനികതയുടെ സംഭാവന ഈ രംഗത്ത് പ്രകടമാണ് . അന്വേഷണ തലങ്ങള്‍ വികസിപ്പിച്ചും പാര്‍ശ്വവല്‍ക്കരണം കുറച്ചും

തത്വചിന്തയെ കൂടുതല്‍ അര്‍ത്ഥവത്താക്കാം. സ്ത്രീപക്ഷം ഒരു ഉദാഹരണം മാത്രം .
സ്ത്രീയെ മനസ്സിലാക്കാന്‍ പല തലങ്ങള്‍ ആവശ്യമുള്ളത് പോലെ (അതായത് സ്ത്രീ മരുമകളാണ്, കാമുകിയാണ്, അമ്മയാണ്, ദേവിയാണ്.), സ്ത്രീ പക്ഷത്തെയും പലരീതിയില്‍ മനസ്സിലാക്കാവുന്നതാണ്. സ്ത്രീ ചിന്തകരെ മാനിക്കാത്ത അല്ലെങ്കില്‍ അവഗണിച്ച അവസ്ഥയില്‍ നിന്നും മാറി കൂടുതല്‍ സ്ത്രീ സൗഹൃദ അന്തരീക്ഷം കാണാന്‍ സാധിക്കുന്നത് തന്നെ സ്വാഗതാര്‍ഹമാണ് . അക്കാദമിക് ചിന്തയില്‍ മാത്രമല്ല പ്രായോഗികതലത്തില്‍ സ്ത്രീസാന്നിധ്യം ഉറപ്പിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. സ്ത്രീകള്‍ മാഞ്ഞുപോകുന്ന മഷി കൊണ്ടാണ് എഴുതുന്നത് എന്നും അതുകൊണ്ടുതന്നെ അവരുടെ സംഭാവനകള്‍ ചരിത്രത്തിലിടം പിടിക്കുന്നില്ല എന്നും വാദിക്കുന്നവരുണ്ട്. എന്നാല്‍ വാസ്തവം മറ്റൊന്നാണ്. അവ സ്റ്റാറ്റസ് ക്വൊയെ വെല്ലുവിളിക്കുന്നവയാണ് എന്നതുകൊണ്ട് വളരെ സിസ്റ്റമാറ്റിക് ആയി നിശബ്ദമാക്കപ്പെടുന്നു. ഗൗരവമുള്ളതായി കണക്കാക്കപ്പെടുന്നില്ല. അല്ലെങ്കില്‍ സ്ത്രീകള്‍ എഴുത്തിനെ വളരെ ലാഘവത്തോടെ കാണുന്നു. ചിന്താഗതിയിലുള്ള വ്യത്യാസമല്ല, മറിച്ച് അവരുടെ ജീവിതസാഹചര്യങ്ങള്‍ സ്ത്രീകളെ വ്യത്യസ്തമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നുള്ളതാണ്. ഇന്നും സ്ത്രീ എഴുത്തിന്‍റെ തത്വചിന്തയുടെ പാര്‍ശ്വവല്‍ക്കരണം തുടരുന്നു എന്ന് കാണാം . സൂസന്‍ സ്റ്റെബ്ലിങ്ങിന്‍റെ Analytic Philosophy of Logic തുടങ്ങി Applied Ethics വക്താക്കളായ Martha Nussban, Judith Thomson സ്ത്രീ സ്വാതന്ത്ര്യത്തേയും സംഭാവനകളേയും പറ്റിയുള്ള നൂതന പാതകള്‍ തെളിയിക്കുന്ന സന്ദര്‍ഭോചിതമായ അന്വേഷണങ്ങള്‍ സത്യാന്വേഷണത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്നു എന്ന് കാണാം . തികച്ചും പുരുഷകേന്ദ്രീകൃത ചിന്തയില്‍ നിന്നും മാറ്റമാണത്.

സൂസന്‍ സ്റ്റെബ്ലിങ്ങ്

സ്ത്രീപക്ഷ ചിന്തയുടെ ഒന്നുരണ്ട് ഉദാഹരണങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് നിര്‍ത്താം. ഒന്ന്; സാമൂഹ്യ അസമത്വം, അന്യായം എന്നിവയെ മനസ്സിലാക്കാനുള്ള പുതിയ ആശയങ്ങള്‍ കിട്ടുന്നു. പകല്‍ മുഴുവനും പുരുഷന്മാരോടൊപ്പം അധ്വാനിച്ച് അതിനു ശേഷം തിരികെ വീട്ടിലെത്തുന്ന സ്ത്രീ തന്‍റെ രണ്ടാമൂഴം തുടങ്ങുകയാണ്. വേതനമില്ലാത്ത ജോലിയും തൊഴിലിന്‍റെ അസമത്വവും കാണിക്കുന്ന ഈ ഉദാഹരണം സ്ത്രീസമൂഹത്തിന്‍റെ(ജീവിതത്തിന്‍റെ) ഭാഗമാണ്. രണ്ട്, സംരക്ഷണ പക്ഷം; മറ്റുള്ളവരുടെ സംരക്ഷണം ഏറ്റെടുക്കുക, സംരക്ഷകരുടെ നന്മ – അങ്ങനെ ഉള്ളവരുടെ ശബ്ദമാകുക, അവര്‍ക്കെതിരായ അന്യായങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ശബ്ദം കൊടുക്കുക എന്നിങ്ങനെ. പാരമ്പര്യ സിദ്ധാന്തങ്ങളായ ഡി-ഓന്‍റോളജി അഥവാ ഭവപരമല്ലായ്മ വ്യത്യസ്തമായ ചിന്താസരണിയാണ്. സ്വതന്ത്രരും സമന്മാരും തമ്മിലുള്ള ബന്ധമല്ല, സമന്മാരും വികാരങ്ങള്‍ ഉള്ളവരുമായ വ്യക്തികള്‍ അല്ലെങ്കില്‍ ബന്ധങ്ങള്‍ ആവശ്യമുള്ള പ്രതിരോധശേഷി കുറഞ്ഞ മേഖലകള്‍, ഇതാണ് സംരക്ഷണം ആവശ്യപ്പെടുന്ന മേഖല. കുടുംബബന്ധങ്ങളില്‍ മനുഷ്യനും മൃഗവും തമ്മിലുള്ള, മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള, സംരക്ഷണം കാണാം; സംരക്ഷണത്തിന്‍റെ പ്രശനം കാണാം. ചുരുക്കിപ്പറഞ്ഞാല്‍ പൊളിറ്റിക്കല്‍ ആന്‍ഡ് ഗ്ലോബല്‍ മേഖലകളിലൊക്കെ നമുക്കിത് കാണാം. പ്രത്യേക താല്പര്യം ഉള്ള രണ്ട് മേഖലകള്‍, സ്ത്രീചിന്തകള്‍ സജീവമായ ഇടം, സജീവമായി പരിഗണിക്കാന്‍ പറ്റുന്ന രണ്ടു വിഷയങ്ങള്‍, അങ്ങനെ പല ആശയങ്ങളും തുറന്നിട്ടുകൊണ്ട് തത്വചിന്തയെ പുഷ്ടിപ്പെടുത്താന്‍ സ്ത്രീപക്ഷത്തിന് സാധിക്കും.

നെസി ഡാനിയല്‍
റിട്ട. അധ്യാപിക
തത്വശാസ്ത്ര വിഭാഗം, കേരള സര്‍വ്വകലാശാല, തിരുവനന്തപുരം

 

COMMENTS

COMMENT WITH EMAIL: 0