Homeകവിത

വേദന

റക്കുന്ന ശബ്ദം
ഗുളികകള്‍ വിഴുങ്ങി.
ഗര്‍ഭപാത്രം ഞെരുക്കുന്നു
വെള്ളച്ചാട്ടം
രക്തത്തിന്‍റെ.
മരിച്ച ഒരു ജന്മം തുപ്പി മാതൃത്വം ചിരിച്ചു.
പൊറുക്കാത്തവ.

നി ഒരു താരമായി മാറിയോ?
എനിക്ക് ഇനി നിന്നെ കാണാന്‍ കഴിയില്ല
വേദന കഴുകി കളയുന്നു-
ഗുളികകള്‍ക്കൊപ്പം.
പക്ഷേ അതൊരിക്കലും എന്നെ വിട്ടുപോകുന്നില്ല
അത് എന്‍റെ വയറിനു താഴെയായി വസിക്കുന്നു.
എന്‍റെ ഗര്‍ഭപാത്രത്തില്‍ പ്രവേശിക്കുകയും
ചെയ്യുന്നു
ഓരോ രോഗാവസ്ഥയിലും,
അക്ഷരങ്ങള്‍ എഴുതിയിരിക്കുന്നത്
ഞാന്‍ കാണുന്നു
പുറത്ത് ചുവപ്പ്.

വേദന.

പതിഞ്ഞ സ്വരത്തിലാണ് ഞാന്‍
സംസാരിക്കുന്നത്
പുരുഷന്മാര്‍ അങ്ങനെയല്ല.
ഛേദിക്കപ്പെട്ട മുലകളുടെ,
നീക്കം ചെയ്ത ഗര്‍ഭപാത്രങ്ങളുടെ, ഒരു സമൂഹം
ട്രോഫികള്‍ പോലെ,
സ്ത്രികള്‍ ശേഖരിക്കപ്പെടുന്ന
ഒരു സമൂഹം .

അന്ധമായ വെളുത്ത വെളിച്ചം
അസുഖകരമായ ഗൗണ്‍
എന്തുകൊണ്ടാണ് അവള്‍ ഇതുവരെ സുഖം പ്രാപിക്കാത്തത്?
ഗ്രാമത്തിലെ സ്ത്രികള്‍
അധികം താമസിയാതെ എഴുന്നേറ്റു
സുഖപ്പെട്ടു, ജോലി ചെയ്യുന്നു.
നഗരങ്ങളിലെ പെണ്‍കുട്ടികളാണ്
അതിനെക്കുറിച്ച് എപ്പോഴും പരാതിപ്പെടുന്നത്.

വേദന.

ഞാന്‍ ആള്‍ക്കൂട്ടത്തില്‍ നടക്കുന്നു
എന്‍റെ ഗര്‍ഭപാത്രം മുറുകെ പിടിച്ചുംകൊണ്ടു –
ഒപ്പം എന്‍റെ മാനവും.
എനിക്ക് ഡോക്ടറോട് ചോദിക്കാന്‍ കഴിയില്ല
എന്തെങ്കിലും നിര്‍ദേശിക്കുക
എന്നെ ആശ്വസിപ്പിക്കാന്‍
ഓരോ തവണയും ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍,
ഞാന്‍ കടന്നുപോകുന്നതില്‍ നിന്ന്.

എന്നെ അവര്‍ വിജനമായ ഒരു സ്ഥലത്തേക്ക്
കൊണ്ടുപോയി;
രൂക്ഷഗന്ധമുള്ള ഇടനാഴികള്‍;
നീറുന്ന സിറിഞ്ചുകള്‍ ;
ഒപ്പം മുഷിഞ്ഞ എക്സ്റേ മെഷീനുകളും;
കണ്ണില്‍ നോക്കാന്‍ വിസമ്മതിക്കുന്ന ഡോക്ടര്‍മാര്‍.
കാരണം ആരും സഹവസിക്കാന്‍
ആഗ്രഹിക്കുന്നില്ല
ഒരു സ്ത്രീക്കൊപ്പം.

സൈദ റുമാന ഹൈഡി
പാക്കിസ്ഥാനി കവി.
ജന്‍ഡര്‍ സ്റ്റഡീസ് ഗവേഷക

 

 

 

 

 

 

 

വിവര്‍ത്തനം:  ഡോ.മാളവിക ബിന്നി
അധ്യാപിക, എസ്.ആര്‍.എം യൂണിവേഴ്സിറ്റി

COMMENTS

COMMENT WITH EMAIL: 0